ഒന്നാം ഭാഗം വായിക്കാന്‍
http://chandraprakasham.blogspot.com/2013/11/blog-post_21.html
നീറുന്ന മനസ്സുകള്‍
2) വിധിയുടെ വീഥികള്‍
പത്തു വയസ്സുള്ള പ്രായം
പള്ളിക്കൂടം വിട്ട നേരം
പടിക്കല്‍ ആളുകള്‍ കൂടിനില്‍ക്കെ
പാഞ്ഞു ഞാന്‍ അകത്തേക്ക്
പടിയില്‍ അച്ഛന്‍ ഉറങ്ങുന്നു
കോടി വെള്ള പുതച്ചിട്ട്
വാതിലില്‍ ചാരി കിടന്നു
വിങ്ങലോടെ അമ്മയിരിപ്പൂ
ധരിതിയില്‍ വിരിയാത്ത
ചെറു പൈതങ്ങളെയും വിട്ട്
കൊതി തീരും മുന്നേയായി
ധൃതിയോടെ പോയതന്തേ
അമ്മ തന്‍ മടിയില്‍ തളര്‍ന്നു കിടന്നും
അച്ഛന്നോടു കണ്‍ തുറക്കാന്‍ പറഞ്ഞും
വിതുമ്പലോടനിയത്തി ഓതി
താമരമോള്‍ക്ക് ഒരുമ്മ തായോ
ഒരുമ്മ തായോ
ചുവന്നു തുടുത്തോരമ്മ തന്‍ മേനി
ചുവടുകള്‍ പേറി കരിഞ്ഞുണങ്ങി
മോഹിച്ചു പെറ്റൊരു മക്കളെ പോറ്റാന്‍
ഹോമിച്ചവര്‍ യവ്വനം കരിങ്കല്‍ ചീളില്‍
* * * * * * * * * * * *
പുലരിയില്‍ പാല്‍ കറന്നു
പുല്ലരിയാന്‍ പോയൊരമ്മ
പാടത്ത് വീണെന്നറിഞ്ഞു
പാഞ്ഞു
ചെന്നപ്പോളാരോ പറഞ്ഞു
പത്തു നിമിഷം കഴിഞ്ഞു
സര്‍പ്പ ദംശനമായിരുന്നു
പൊന്നു മക്കളെയൊന്നു കാണാന്‍
പലവുരു ചോദിച്ചു കരഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ