6.02.2013

അറിവിന്‍ ഭവനങ്ങള്‍


അറിവിന്‍ ഭവനങ്ങള്‍ 


പാറി നടക്കും പൂമ്പാറ്റകളെ
പുതുലോകത്തിന്‍ നാമ്പുകളെ
മാടി വിളിപ്പൂ നിങ്ങളെയീ മലര്‍
മേടുകളാകും സദനങ്ങള്‍


അറിവുകള്‍ തന്നുടെ ഭവനങ്ങള്‍
വിരിയും  താരക  വാനങ്ങള്‍ 
നുണയുക അറിവിന്‍ മധുരങ്ങള്‍
പുണരുക പുസ്തക ഗന്ദങ്ങള്‍


കണ്ണു തുറന്നു നോക്കൂ നിങ്ങള്‍
വിണ്ണില്‍ വിരിയും വര്‍ണ്ണങ്ങള്‍ മാനം
കണ്ണീര്‍ മഴയായി  പെയ്യുമ്പോള്‍
കുളിരായി മഴവില്‍ വര്‍ണ്ണങ്ങള്‍

നോക്കൂ മുത്തി മണക്കുന്നു 
പൂക്കള്‍ തോറും ശലഭങ്ങള്‍ 
പുഞ്ചിരി തൂകി വിളിക്കുന്നു 
പൂന്തേന്‍ നിറയും വര്‍ണങ്ങള്‍ 


മാനം നീളെ പാറുന്നു അഴ-
 കിന്‍ ചിറകുകള്‍ വീശി   ഗഗനങ്ങള്‍
മേടില്‍ നിന്നും ഉയരുന്നു  കുയിലിന്‍ 
മോഹന സുന്ദര ഗാനങ്ങള്‍ 


അറിയുക നിങ്ങള്‍ അറിയാന്‍
ഒത്തിരി ഒത്തിരി കാര്യം ഇരിക്കുന്നു 
അറിയുമ്പോള്‍ അറിയാം  അറിവ് 
ഒരു മഹത്ത്വര ജീവിതമേകുന്നു 


പുത്തനുടുപ്പും പുഞ്ചിരിയും
പീപ്പി വിളിക്കും പൂക്കുടയും
ചെത്തി നടക്കാന്‍ എത്തുകയായി
മുത്തുകളാകും പൊന്‍മക്കള്‍



പുതു ലോകത്തിന്‍ ഉദയങ്ങള്‍ നിങ്ങള്‍
 പുലരികള്‍ തന്നുടെ കിരണങ്ങള്‍
പുതുമഴ തന്നുടെ ഈണങ്ങള്‍  ഈ
പുതു മണ്ണിന്റെ സുഗന്ദങ്ങള്‍ 



പാറി നടക്കും പൂമ്പാറ്റകളെ
പുതുലോകത്തിന്‍ നാമ്പുകളെ
മാടി വിളിപ്പൂ നിങ്ങളെയീ മലര്‍
മേടുകളാകും സദനങ്ങള്‍


അറിവുകള്‍ തന്നുടെ ഭവനങ്ങള്‍
വിരിയും  താരക  വാനങ്ങള്‍ 
നുണയുക അറിവിന്‍ മധുരങ്ങള്‍
പുണരുക പുസ്തക ഗന്ദങ്ങള്‍


വിരിയും   താരക  വാനങ്ങള്‍  നുണയുക അറിവിന്‍ മധുരങ്ങള്‍ പുണരുക പുസ്തക ഗന്ദങ്ങള്‍














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ