ഓരോ പ്രവര്‍ത്തനങ്ങളും
അവയുടെ പ്രമുഖ ലക്ഷ്യങ്ങളില്‍ പ്രധാനം ഇന്ത്യയുടെ പുരോഗതിയായിരിക്കണം
ഭാരതം
വെള്ളക്കാരില്‍ നിന്നും സ്വതന്ത്രമാവാന്‍ യത്നിച്ച ജീവിച്ചിരിക്കുന്ന സ്വതന്ത്ര
സമര സേനാനികളെ (ബ്രിട്ടിഷ്സേനയിലെ അംഗങ്ങളെയല്ല) ആദരപൂര്‍വ്വം ഓര്‍മിക്കണം
അവരില്‍
ജീവിച്ചിരിക്കുന്നവരെ ബഹുമാനിക്കണം
സ്വാന്ത്ര്യദിന -
റിപ്പബ്ലിക്ക്ദിന ചടങ്ങുകളില്‍ എങ്കിലും അവര്‍ക്ക് മതിയായ പ്രാധാന്യം നല്‍കണം അവരുടെ
പോരാട്ടചരിത്രങ്ങള്‍ വിവരിക്കാനുള്ള അവസരങ്ങള്‍ നല്‍കണം
പ്രായമേറിയ പൗരന്‍മാര്‍ക്ക്
മതിയായ സംരക്ഷണം കൊടുക്കുക
ബസ് തീവണ്ടി
മുതലായ യാത്രവേളകളില്‍ അവര്‍ക്ക് വേണ്ടി സ്വന്തം
സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കുക
ഓരോ നേരം
ഉണ്ണുമ്പോഴും വയര്‍ നിറയുന്നതിന്നു അല്പം മുമ്പെങ്കിലും നിങ്ങള്‍ ഓര്‍ക്കുക.പട്ടിണിയില്‍ അമരുന്ന അനേകം
ബാല്യങ്ങളെ - അടുത്ത തവണ ആ ബാക്കി വരുന്ന ഉരുളകള്‍ ആ പാവങ്ങള്‍ക്കായി മാറ്റി
വെക്കുവാന്‍ മറക്കാതിരിക്കുമല്ലോ
–അവര്‍ നിങ്ങളുടെ ഗ്രാമത്തിലോ ജില്ലയിലോ സംസ്ഥാനത്തോ
ഇന്ത്യയില്‍ വേറെ എവിടെയെങ്കിലും ആവാം –
(നബി തങ്ങളുടെ ഒരു വചനം ഇവിടെ
പ്രസക്തമാണെന്നു ഞാന്‍ വിചാരിക്കുന്നു നീ ഒരിക്കലും വയര്‍ നിറക്കരുത് നിന്‍റെ അയല്‍ക്കാരന്‍
ഉണ്ണുന്നത് വരെ, അയല്‍വാസി എന്നത് ചുറ്റുപാടുമുള്ള 45 വീടുകള്‍ ആകുന്നു. പ്രിയപ്പെട്ടവരേ
ഓരോരുത്തരും തങ്ങളുടെ അയല്‍വാസി ക്കു വേണ്ടി ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഇന്ത്യയിലെ
ദാരിദ്ര്യം എന്നോ പോയ് മറയുമായിരുന്നു)
ഏതൊരു പൌരന്‍റെയും
അവകാശങ്ങള്‍ തന്‍റെ അവകാശങ്ങളെക്കാള്‍ ഉയര്‍ന്നതാണ് എന്ന ബോധതോടെ പെരുമാറുക
ആരെയും അവഹേളിക്കാതിരിക്കുക
ജാതി(പ്പേര്)
വെച്ച് ആര്‍ക്കും മുന്ഗണനയും അവമതിയും നല്‍കാതിരിക്കുക
ഓരോ
സ്ത്രീയുടെയും ഓരോ കുഞ്ഞുങ്ങളുടെയും സംരക്ഷണം തന്‍റെ കടമയാണെന്ന് മനസ്സിലാക്കുക
നിങ്ങളുടെ പണം
വെറുതെ ബാങ്കില്‍ വെക്കാതെ അതു നാടിന്‍റെ പുരോഗതിക്ക് ഉതകുന്ന വിധത്തില്‍ താങ്കള്‍ക്ക്
ഗുണകരമായ വിധത്തില്‍ ഉപയോഗിക്കുക
ജനങ്ങളുടെ അത്യാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വ്യാപാരങ്ങള്‍ ആരംഭിക്കുക - പുകയില മയക്കുമരുന്ന് ഉള്‍പ്പെടുന്ന വസ്തുക്കള്‍ വിലക്കാതിരിക്കുക
ജനങ്ങളുടെ അത്യാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വ്യാപാരങ്ങള്‍ ആരംഭിക്കുക - പുകയില മയക്കുമരുന്ന് ഉള്‍പ്പെടുന്ന വസ്തുക്കള്‍ വിലക്കാതിരിക്കുക
പ്രകൃതിക്കും
നാടിനും നാട്ടാര്‍ക്കും ശല്ല്യമാവാത്ത വ്യവസായങ്ങള്‍
തുടങ്ങുക - ഓസോണ്‍ പാളിക്കും നദികള്‍ക്കും
ഉപദ്രവം ചെയ്യുന്നവ തുടങ്ങാതിരിക്കുക.
രാജ്യം കാക്കുന്ന
നല്ലവരായ പട്ടാളക്കാര്‍ പോലീസുകാര്‍ മറ്റു രാജ്യരക്ഷാ വിഭാഗങ്ങളില്‍
ജോലിയെടുക്കുന്നവരെ ആദരിക്കുക. – ഇവരിലെ കള്ളന്മാരെയല്ല
തങ്ങളുടെ ഗ്രാമത്തില്‍ നിന്നും അത്തരം ആളുകള്‍ ഉണ്ടാവാന്‍ അവശ്യമായാത് ചെയ്യുക.
തങ്ങളുടെ ഗ്രാമത്തില്‍ നിന്നും അത്തരം ആളുകള്‍ ഉണ്ടാവാന്‍ അവശ്യമായാത് ചെയ്യുക.
കൈക്കൂലിക്കാരും രാജ്യത്ത്
വിഭാഗീയത ഉണ്ടാക്കുന്നവരും വര്‍ഗ്ഗീയത വളര്‍ത്തുന്നവരും ആയ ആളുകളെ ഒറ്റപ്പെടുത്തുക
–ശ്രദ്ധിക്കുക അവരെ വധിക്കാന്‍ നിയമത്തില്‍ താങ്കള്‍ക്ക് പഴുതുകള്‍ ഇല്ല
–ശ്രദ്ധിക്കുക അവരെ വധിക്കാന്‍ നിയമത്തില്‍ താങ്കള്‍ക്ക് പഴുതുകള്‍ ഇല്ല
നിങ്ങളുടെ
ഗ്രാമത്തില്‍ നഗരത്തില്‍ ഉള്ള കലാകായികശേഷിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനങ്ങള്‍
നല്‍കുക
അവര്‍ക്ക് വേണ്ടി കലാ കായിക മത്സരങ്ങള്‍ നടത്തി അവയെ പോഷിപ്പിക്കുക
അവര്‍ക്ക് വേണ്ടി കലാ കായിക മത്സരങ്ങള്‍ നടത്തി അവയെ പോഷിപ്പിക്കുക
ചിന്താശേഷി പഠന
ശേഷി ശാസ്ത്രത്തിലും മറ്റും ഉള്ള അന്വേഷണാത്മകത തുടങ്ങിയവയില്‍ നിപുണരായ കുട്ടികളെ
കണ്ടെത്തി പ്രോത്സാഹനം നല്‍കുക –
ശ്രദ്ധിക്കുക പണം ഉണ്ട് എന്നത് കൊണ്ട് അവര്‍ക്ക്
അവസരങ്ങളെകുറിച്ച് അറിയണമെന്നില്ല. പണം ലഭ്യമല്ലാത്തവര്‍ക്ക് അതും ലഭ്യമാവാന്‍
ശ്രമിക്കുക
ഇനിയും അത്
നീണ്ടു കൊണ്ടിരിക്കും തല്‍ക്കാലം നിര്‍ത്തുന്നു
നിങ്ങളുടെ
ആശയങ്ങളും ഇവിടെ പങ്കു വെക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ