12.25.2013

എന്‍റെ സന്ദേശം

മനസ്സിനെ മഞ്ഞു കൊണ്ട് കഴുകുക
നഭസ്സിലെ താരങ്ങള്‍ മിന്നുന്നത് നിങ്ങള്ക്ക് വേണ്ടിയാണ്
അഹംഭാവം മനസ്സില്‍ നിന്നും തൂത്തു മാറ്റുക
വിഹായസ്സോളം നിങ്ങളുടെ കീര്‍ത്തി അറിയപ്പെടും

ഉഷസ്സിനെ സുസ്മേരവദനനായി വരവേല്‍ക്കുക
യശസ്സ് നിന്നിലേക്ക്‌ എത്തിപ്പെടും
മനുഷ്യരെ ഒരേ മനസ്സോടെ സ്വീകരിക്കുക
മഹത്ത്വതിലേക്കു നിങ്ങള്‍ ആനയിക്കപ്പെടും

പാവങ്ങള്‍ക്ക് താങ്ങും തണലുമാവുക
ഭൂവനത്തില്‍ നിന്‍ നാമം പ്രകീര്‍ത്തിക്കപ്പെടും
അശരണരെ സഹായിക്കുക
അര്‍ഥങ്ങള്‍ നിന്നെ തേടിയെത്തും

അനാഥര്‍ക്ക് നീ തുണയാവുക
പ്രപഞ്ച നാഥന്‍ നിന്റെ കൂട്ടുകാരന്‍ ആവും
പാപത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുക
പരാജയങ്ങള്‍ നിന്നോട് തോറ്റുപോകും

പ്രണയിക്കുക പ്രപഞ്ചത്തിലെ ഓരോ ജീവിയേയും
പ്രതാപം നിന്നിലേക്ക്‌ എത്തിപ്പെടും
പ്രണമിക്കുക ഒരു ബിന്ദു മാത്രയിരുന്ന നിന്നെ
പ്രവര്‍ത്തനക്ഷമതയുള്ള മനുഷ്യനാക്കിയവന്നു മുന്നില്‍

അറിയിക്കുക സന്ധ്യയുടെ സിന്ദൂരവും ഉഷസിന്റെ കിരണങ്ങളും
ആരു നല്‍കിയോ ആ ശക്തിയെ മാത്രം  നിങ്ങള്‍ നമിക്കുക
ലോകത്തിനു മാതൃകയായ മഹാന്മാര്‍  അവര്‍
കണ്‍മറഞ്ഞത് പണക്കാരായല്ല പക്ഷെ  അവര്‍ ഇന്നും ജീവിക്കുന്നു 
മാനവ ഹൃദയങ്ങളില്‍ യേശുവായി ബുദ്ധനായി
മുഹമ്മദ്‌ നബിയും ശ്രീ കൃഷ്ണനുമായി മഹാത്മാഗാന്ധിയായി
എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ കൃസ്തുമസ് ആശംസകള്‍ 
കമര്‍ വാളശ്ശേരി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ