2.04.2014

അവസാനത്തെ താരാട്ട്

ഈ പുലരിയില്‍ ഉണ്ണി അമ്മയെ പിരിയുകയാണ്.  കടലുകളുടെ അക്കരേക്ക് മാമാലകളുടെ അപ്പുറത്തേക്ക്. ഇന്നു രാവിലെ ഇന്തോനേഷ്യയിലെ ബാലിയിലേക്ക് ഉള്ള വിമാനത്തില്‍ ജിദ്ദയില്‍ നിന്നും  പറന്നു പോകാനൊരുങ്ങുന്ന പൊന്ന് മകനെ ഒരിക്കല്‍ കൂടി താരാട്ട് പാടി ഉറക്കാന്‍ ആ അമ്മ ആഗ്രഹിക്കുന്നു. അതേ സമയം ബാക്കിയുള്ള ഏതാനും മണിക്കൂറുകള്‍ അല്ലെങ്കില്‍ നിമിഷങ്ങള്‍ മകന്‍റെ ചിരികളികള്‍ കാണാന്‍ അവള്‍ മോഹിക്കുന്നു രണ്ടു വയസ്സ് മാത്രമുള്ള തന്‍റെ കുഞ്ഞിനെ പിരിയാനൊരുങ്ങുമ്പോള്‍ തേങ്ങുന്ന ആ അമ്മ മനസ്സിലേക്ക്  


അവസാനത്തെ താരാട്ട്

 ആദ്യഭാഗങ്ങള്‍ വായിക്കാന്‍
http://chandraprakasham.blogspot.com/2013/12/blog-post_15.html



കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കനകമായി പോറ്റി വളര്‍ത്താന്‍
കനവ് കണ്ടെന്‍ അന്തകം

കൊഞ്ചലും ചെറു പുഞ്ചിരിയും
കുറുമ്പ് കാട്ടും കളികളും
കിലുകിലെ ചിരിച്ചിടുമ്പോള്‍
തിളങ്ങിടുമാ കണ്കളും

കുഞ്ഞു പാട്ടു മൂളിടുമ്പോള്‍
കൊട്ടിടുമീ കൈകളും
പിച്ച വെച്ചോടിക്കളിക്കും
കുഞ്ഞു കാലിന്‍ നര്‍ത്തനോം

പറന്നകന്നു പോകുമിന്നു-
പറന്നകന്നു പോകുമിന്നെന്‍
അരിമുല്ല തന്നുടെ പരിമണം
കറങ്ങിടുമീ ചുഴിയില്‍ ഇങ്ങനെ
കരഞ്ഞു തീരുമെന്‍ ജീവിതം

കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കനകമായി പോറ്റി വളര്‍ത്താന്‍
കനവ് കണ്ടെന്‍ അന്തകം

കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കരളിനെ കൈ വിടുമ്പോള്‍
പിടയുന്നിതാ എന്‍ നെഞ്ചകം

കുഞ്ഞിപ്പല്ലുകള്‍ പുറത്തു കാട്ടി
കൊഞ്ഞനം കുത്തുകെന്‍ മുത്തേ നിന്‍
കുരുത്തക്കേടുകള്‍ കോര്‍ത്തെടുത്തൊരു
മാലയെന്‍ ഹൃത്തില്‍ ചാര്‍ത്തിടാന്‍

പിഞ്ചു കാലാല്‍ മുഖമടക്കി
എന്നെയൊന്നു തൊഴിച്ചിടൂ
നീ പഴിക്കയാണെന്നന്‍ മനം
വെറുതെ ഒന്ന് ധരിക്കുവാന്‍

കടിച്ചു വലിച്ചു മുറിക്ക നീയീ
കുടിച്ചു തീര്‍ന്നൊരീ പാല്‍ക്കുടങ്ങള്‍
വിട്ടങ്ങു പോകുന്ന നിന്നോര്‍മകള്‍
ഞട്ടറ്റു പോകാതിരിക്കുവാന്‍  

കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കനകമായി പോറ്റി വളര്‍ത്താന്‍
കനവ് കണ്ടെന്‍ അന്തകം


കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കരളിനെ കൈ വിടുമ്പോള്‍
പിടയുന്നിതാ എന്‍ നെഞ്ചകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ