11.14.2013

ശൈശവത്തിലേക്കൊരു തീര്‍ഥയാത്ര

ശൈശവത്തിലേക്കൊരു തീര്‍ഥയാത്ര
 ശൈശവത്തിലേക്കൊരു തീര്‍ഥയാത്ര










പോയ കാലത്തിന്‍റെ  കൂട്ടിലെക്കൊരു
പുലര്‍കാലരാവില്‍  ഞാന്‍ വിരുന്നു പോയ്‌
ഞാന്‍ പാടി തീര്‍ന്നൊരു പാട്ടുകളൊക്കെയും
കൂട്ടുകാരായെന്നെ കൊണ്ടുപോയി

കന്നിമാസതിന്‍ മിന്നലും കണ്ടു
ചിണുങ്ങും മഴയോട് കുണുങ്ങി കൊണ്ട്  
ഇത്തിരി പോന്നെന്റെ കുഞ്ഞ് കാലം
കുത്തിയിരിക്കുന്നതാ ഉമ്മറത്തില്‍

മൂക്കട്ട മോത്ത് തേച്ചും കൊണ്ടിരിക്കുമ്പോ
മൂക്കത്തെ കണ്ണട നേരെ വെച്ച്
മുട്ടന്‍ വടിയോന്നു ചുഴറ്റി കൊണ്ട്
മുത്തച്ഛന്‍ ഓടി വരുമ്പോളതാ ഞാന്‍
മുറ്റത്തിലോടുന്നു വട്ടത്തില്‍

അടുക്കളക്കപ്പുറം മൈനകള്‍ മേയുന്ന
അഴകായി കായ്ച്ചോരു കാന്താരിയില്‍
തത്തമ്മപ്പെണ്ണിന്‍റെ ചുണ്ട് പോലെ
പഴുത്തു നില്‍ക്കൊന്നൊരു  ചെമ്മുളക്

മധുരപഴമെന്നു മനസ്സില്‍ നിരൂപിച്ചു
മുഴുവനായി  ഞാനങ്ങ് തിന്ന നേരം
വിരിഞ്ഞ ചെമ്പരത്തിയായെന്‍ വദനം 
നിറഞ്ഞെരിവിനാല്‍ ചുട്ടു പൊള്ളി 

തണ്ണീരു പലവട്ടം മോന്തീട്ടുമെന്നുടെ
കണ്ണീരു തോരാതെ നിന്ന നേരം
ഉച്ചിയെലെക്കെത്തും എരിവിനാലെ  
ഉച്ചത്തില്‍ ഞാന്‍ കരഞ്ഞിടുമ്പോള്‍

ചുവരില്‍ പിടിപ്പിച്ച കണ്ണന്‍ ചിരട്ട തന്‍  
ചെറുതേനിന്‍ കട്ടയുമായുമ്മ വന്നു
ചുണ്ടിലേക്കിറ്റുന്നു തേന്‍ തുള്ളികള്‍
മുടിയില്‍  ഉമ്മ തന്‍ കണ്ണുനീരും  

മമ്മ തന്‍ മടിയില്‍ ഇരുന്നു കൊണ്ട്
മധുരമാം കാഴ്ചകള്‍ കണ്ടു കണ്ടു
മായലോകത്ത്  ഇരുന്നിടുമ്പോള്‍ കുണ്ടാ-
മണ്ടി അലാറപണ്ടാറം ടിം ടിംടിം ടിം ടിം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ