5.24.2013

വീണ്ടുമുയരുന്ന യവനിക -1 പോസ്റ്റ്മാന്‍


പോസ്റ്റ്മാന്‍ 




മുറ്റത്ത്‌ നട്ടൊരു പൂമരതയ്യിന്നു
ചുറ്റും ചെറു തൂമ്പയാല്‍ കിളച്ചും 
ചുറ്റിപ്പടരും കളകളാം വള്ളികള്‍ 
ചുരുട്ടി പിടിച്ച കയ്യാല്‍ വലിച്ചും    


വാടി തളര്‍ന്ന പനിനീര്‍ തയ്യിന് ചു-
വടിലായല്പം വെള്ളം തെളിച്ചും 
മടിയിലെ വെറ്റില  പൊതിയഴിച്ചു 
മുറുക്കി തുടങ്ങുവാനായൊന്നിരിക്കെ 

സൈക്കളൊന്നെത്തി  മണിയും കിലുക്കി 
കൈകളില്‍ കത്തിന്റെ കെട്ടും പെറുക്കി 
താഴേക്ക് കീഴും കാല്‍സ്രായി പൊക്കി 
തോളിലൊരു നീളന്‍   സഞ്ചിയും  തൂക്കി 

നല്ലവന്‍ സുന്ദരന്‍ അഞ്ചലോട്ടക്കാരന്‍
നാടിന്‍ പലവിധ  ബന്ധങ്ങളൊക്കെയും 
പഞ്ചറാകാതെ നോക്കും നോട്ടക്കാരന്‍ 
പാവങ്ങള്‍ക്കെല്ലാം ഇവന്‍ കൂട്ടുകാരന്‍ 

കയ്യിലൊരു കുട അത് വളഞ്ഞ കാലന്‍
കൊല്ലമേറെ കൂടേ നടക്കുന്ന തോഴന്‍ 
കണ്ണടയൊന്നു കറുത്ത ഫ്രൈമില്‍ 
മൂക്കിന്നു മീതെ  ഇരിപ്പു   ഫോമില്‍ 


വാക്കിന്നു മുമ്പേ കൂമ്പില്‍ നിന്നും 
വിടരുന്ന മലരിന്‍റെ  അല്ലി പോലെ 
ഉണരുന്ന ചിരിയുമായൊന്നു  നോക്കി
പിന്നെ പറയുന്നു കുറഞ്ഞ  വാക്കില്‍ 

രാജ്യത്തിന്‍ പുറത്തു നിന്നാണ്  കത്ത് 
രജിസ്റ്ററാണ് ഒപ്പിട്ടു നല്‍കണം പുറത്ത്  
കീശയില്‍ നിന്നൊരു  പേനയെടുത്ത് 
കുത്തിയിരുന്നയാള്‍  എന്നടുത്ത്

ആരുടെ കത്താണ് എന്‍ മനസ്സകത്ത് 
ഒരു ചോദ്യമായി ആരീ സുഹൃത്ത് 
അകത്തൊരു പക്ഷെ പണത്തിനുള്ള 
അറബിതന്‍ ചെക്കും ഡ്രാഫ്റ്റ്മാകാം


അല്പമായുള്ളൊരു ജീവിതത്തില്‍ 
അഹദവന്‍ കൃപ നിറഞ്ഞു നില്‍ക്കാന്‍
അഗതികള്‍ക്കാരോ അറിഞ്ഞു നല്‍കും 
സുകൃതമായൊള്ളോരു വിരുന്നുമാവാം 

*********************************************************
തുടരും 











  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ