വേഴാമ്പലുകള്‍
എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍
എന്നുമെന്നും കാറു വന്നു മഴ പെയ്യാതോടിടുന്നു
എങ്ങു പോയ് ഒളിച്ചിടുന്നീ നിഴല്‍ മേഘങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍
നിറകുടവും തോളിലേറ്റി നിറമനസ്സില്‍ സ്നേഹമേറ്റി
വരുന്നിതാ തളര്‍ന്നൊരീ മാതൃജനങ്ങള്‍
കനിവിന്നുറവയാം മഹത്ഭാവങ്ങള്‍
കരുണക്കടലായ മഹാ രൂപങ്ങള്‍
എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍
തെങ്ങു മുഴുവന്‍ കൊമ്പന്‍ ചെല്ലി തെങ്ങേലാകെ മണ്ടരിയും
വേരു പോലും തിന്നു തീര്‍ക്കുന്നോരോ പുഴുക്കള്‍
അഞ്ചു മാറും തേങ്ങാ മാത്രം തെങ്ങതൊന്നില്‍ നിന്നീട്ടിടുമ്പോള്‍
നെഞ്ചു നീറി കരഞ്ഞിടും കൃഷി പാലകര്‍
എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍
കണ്ടലും കൈതയും പണ്ടത്തെ കഥയായി
കുണ്ടിലും കുഴിലും ഞണ്ട് പോലുമില്ലയിന്നു മുങ്ങാം-
കുഴി കളിച്ചിരുന്ന പുഴയുറവയില്ലാതെ വറ്റി
കുഴി തീര്‍ത്തു പൂഴിയൂറ്റുന്നോരോ ജനങ്ങള്‍
എന്തുമേതും നോക്കിടാതെ കാട് മുഴുവന്‍ നമ്മള്‍ വെട്ടി
എന്നുമെന്നും വെയിലു തോല്‍ക്കും കുളിര്‍ ധമനികള്‍
ആഞ്ഞിലയും കാഞ്ഞിരവും മഞ്ഞിയും മറഞ്ഞുപോയി
ആയിരം കാലുമായി നിന്നോരാലും തകര്‍ന്നു പോയ്
പൂമണം പരത്തിയോരിലഞ്ഞിപ്പൂമരം കോമരങ്ങള്‍ തുള്ളി നിന്ന
പാലയും പനകളും പാട്ടുകള്‍ മീട്ടിടുന്ന ഇല്ലിമുളം കൂട്ടവും
മഴുവെടുത്ത് വെട്ടിമാറ്റി കുഴിയെടുത്തു തൈകള്‍ നാട്ടി
തഴച്ചു നില്‍ക്കും ബ്ബറിന്‍റെ പാലുമൂറ്റി വിറ്റു നാം
ചെങ്കൊടികളേന്തി നിന്ന മുരിക്കിനെ മുറിച്ചു നാം
പെണ്‍കൊടികള്‍ ചൂടിയോരശോകവും മുറിച്ചു നാം
മണ്‍കുടികള്‍ പൊളിച്ചു മാറ്റി വന്‍ കുടികള്‍ തീര്‍ത്തു നാം
കണ്‍ കുളിര്‍മ നല്‍കിടുന്ന കുളങ്ങളും കളഞ്ഞു നാം
എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍
പണ്ടു നമ്മള്‍ കൃഷിയെടുത്ത പുതുമണ്ണില്‍ പണിയെടുത്ത
പൊന്നാര്യന്‍ വിളഞ്ഞോരാ കൃഷിയിടങ്ങള്‍
രണ്ടു മൂന്നു വിളെയുടുത്തു പിന്നെ എള്ളും കൊയ്തെടുത്തു
വിണ്ടു കീറാന്‍ മടിച്ചിരുന്ന കൊയ്ത്തു കണ്ടങ്ങള്‍
പാറിടുന്ന തുമ്പികളും തേടി വരും തത്തകളും
പോന്നു പോലും തോറ്റിടുന്ന കതിര്‍മണികള്‍ ആ
പാടമെങ്ങും നമ്മള്‍ മൂടി കുന്നിടിച്ച മണ്ണ് കൂട്ടി
പണിഞ്ഞിടാനായി കിണഞ്ഞിടുന്നു രമ്യ ഹര്‍മ്മങ്ങള്‍
രണ്ടു മൂന്നു നിലയെടുത്തു പിന്നെ ചുറ്റും മതിലെടുത്തു
കണ്ടിടുമ്പോള്‍ നോക്കുവാനായി കരിങ്കോലങ്ങള്‍
മുണ്ടുടുത്തോരാതിന്നു ചോട്ടില്‍ കറുത്ത ബോഡില്‍ എഴുതിടുന്നു
കൊണ്ടുപോടാ നിന്റെയോരാ കരിങ്കണ്ണുകള്‍
എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍
വെന്തിടുന്ന ചൂടകറ്റാന്‍ മുന്തിയൊരു എ സി കേറ്റി
അന്തിയെയും കാത്തിരിക്കും പണചാക്കുകള്‍
ചന്ദ്രനില്ലാ രാവിലെല്ലാം ചുറ്റും അന്തകാരമകറ്റുവാന്‍
ചന്തമില്ലാ പാനീസുകള്‍ വന്നു കേറുന്നു
ഉണരുവാന്‍ നേരമായി നാടിന്‍ പ്രകൃതിയേ
പുണരുവാന്‍ സമയമായി
നടുക നമ്മള്‍ മരങ്ങളെ വീട്ടിലും നമ്മുക്ക് ചുറ്റിലും
നട്ടിടാം വയലുകള്‍ നല്ല നാളെ വിളഞ്ഞിടാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ