 |
| ഖല്‍ ബിന്റെ തേങ്ങലുകള്‍ |
അല്‍ഹംദുലില്ലാ റഹീമേ അര്‍ഹമു റാഹിമീനെ
അകം നൊന്തിതാ കേഴുന്നു
ഞാനേ നിന്‍
അനന്തമാം അനുഗ്രഹം ചൊരിയേണമേ
ഇരു ലോക സൗഭാഗ്യങ്ങള്‍ എനിക്കേകണേ
ദുര മനസ്സില്‍ കയറിടാതെ ദുരന്തങ്ങളില്‍ പെടാതെ
പുര തന്നില്‍ അനാചാരം വിളയാടാതെ
നുരയും ലഹരി തന്‍ ചഷകകള്‍ നുണഞ്ഞിടാതെ
മരിപ്പിക്കണേ റബ്ബേ ഈമാനോടെ
വെന്തുരുകും ഖല്‍ബിലെ കനലുകള്‍ കെടുത്തണേ
വന്നു പോയ തെറ്റുകള്‍ അഖിലവും പൊറുക്കണേ
അന്തകാരമകറ്റുവാന്‍ അറിവിന്‍ വെളിച്ചമേകണേ
ചിന്തകളില്‍ എപ്പൊഴും നിന്‍ വചനമാക്കണേ
അല്പനായി എന്നെ നീ നടത്തിടല്ലേ
അല്പവും
അസൂയയും അഹന്തയും വരരുതെന്നില്‍
സ്വല്പവും
വല വിരിച്ച് എത്തിടുന്നു പല വിധത്തില്‍ ഇബ്-ലീസ്
വിരല്‍തുമ്പ് ഒന്നമര്‍ത്തുവാന്‍ വിറ കൊള്ളുന്നിതാ മനസ്സ്
കെണികളില്‍ പെടാതെ ഞങ്ങളെ കാക്കണേ അള്ളാ
കുഫ്റുകള്‍ വരാത്ത ജീവിതമാക്കണേ അള്ളാ
കുരുന്നു മക്കളില്‍ കാവല്‍ എകണേ അള്ളാ
കരുത്തേറും ഹിദായത്ത് നല്‍കണേ അള്ളാ
മാരിയാല്‍ മാറാവ്യാധിയാല്‍ നല്കിടല്ലേ പരീക്ഷണം
മുന്നിലായി
വിളമ്പിടല്ലേ നീ വിലക്കിയ ഭക്ഷണം
എന്‍ നാവതില്‍
വിളയാടിടല്ലേ ഏഷണി പരദൂഷണം
എന്‍ കൈകളാല്‍ നടത്തിടല്ലേ അന്യ മുതല്‍ മോഷണം
ഒരിക്കലും വരുത്തിടല്ലേ തഖ്‌വ തന്നുടെ ശോഷണം
കര്‍മങ്ങളാല്‍ എകണേ ഇഹ്-ലാസിന്‍ പോഷണം
കൃപയും നന്മയുമാക്കണേ എന്‍ മനസ്സിന്‍ മിശ്രണം
കോപമേറും വേളയില്‍ ക്ഷമയാക്കെന്‍ ഭൂഷണം
വിവേകിയും അനാദിയും അമരനും നിന്‍ വിശേഷണം
വിധിദിനതിന്നുടമ നീ
എന്ന് ഞാന്‍ ചെയ്തിടുന്നു പ്രോഘോഷണം
മരണമെതുന്ന നേരമില്‍
ശഹാദത് എനിക്ക് എകണേ
പാരത്രിക ഗേഹാമായ് സ്വര്‍ഗ്ഗവും നീ നല്കിടണേ
ദുഃഖ ദാരിദ്ര്യ ദക്തമായി
മാറ്റരുതേ എന്‍ ജീവിതം
സുഖ ഭോഗ മോഹമാല്‍
നിറക്കരുതേ എന്‍ മാനസം
പാവങ്ങള്‍ എന്‍ മാതാപിതാക്കള്‍ തന്‍ പാപങ്ങള്‍ പൊറുക്കണേ
ഞങ്ങള്‍ തന്‍ ഇണകളില്‍ നീ ഗുണങ്ങള്‍ നിറക്കണേ
പാരിതിന്‍ ഞങ്ങള്‍ക്ക് നീ
ആയുര്‍ ആരോഗ്യമേകണേ
പാവന ഹൌളീന്നു നാളെ കൌസറും നീ നല്‍കീടണേ