7.25.2013

വിജയകരമായ നേട്ടം


വിജയകരമായ നേട്ടം 

ലോകത്തിനോടും തന്നോട് തന്നെയും ചോദ്യം ചോദിക്കാന്‍ ആരംഭിക്കുന്നതോട് കൂടിയാണ് ഒരാള്‍ അല്ലെങ്കില്‍ ഒരു കുട്ടി വിദ്യാര്‍ഥിയാവുന്നത്.ആ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന അല്ലെങ്കില്‍ കണ്ടെത്തുന്ന ഉത്തരങ്ങള്‍  വിദ്യാഭ്യാസത്തിന്റെ ഉലയില്‍ അക്ഷരങ്ങള്‍ ഊതി കാച്ചിയെടുത്ത് അതിലൂടെ   അറിവിന്റെ പുതിയ പ്രയോഗങ്ങള്‍ കണ്ടെത്തുമ്പോള്‍  അവന്‍ വിദ്യ അഭ്യസിക്കാന്‍ ആരംഭിക്കുന്നു.അങ്ങനെ  മനുഷ്യകുലത്തിനു വേണ്ടി തനിക്കു സ്വായത്തമായ  അഭിരുചികളെ  ഔചിത്യപൂര്‍വ്വം പ്രയോഗിക്കുമ്പോള്‍  ആണ് അവന്‍  ആ വിദ്യാഭ്യാസത്തിന്റെ വിള അല്ലെങ്കില്‍ മികച്ച ഒരു ഉല്പന്നം ആകുന്നത്. അങ്ങനെ തനിക്കു ലഭിച്ച ജ്ഞാനം മുഖേന പ്രകൃതിയെയും മാനവസമൂഹത്തേയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അവന്‍ ഭാവിയുടെ നീക്കിയിരുപ്പ് അഥവാ വിതക്കാന്‍ ഉപയോഗിക്കാവുന്ന  വിത്ത് (ഒരു നല്ല  ജന്മം എന്നതിനു  ലോകം കണ്ടെത്തുന്ന മാതൃക) ആയി മാറുന്നു

സ്വന്തം  മക്കള്‍ എങ്ങനെ വളരണം എന്ന് നിശ്ചയിക്കുന്നതില്‍ നല്ലൊരു പങ്ക് മാതാപിതാക്കള്‍ക്ക് തന്നെയാണ്.പിച്ച വെച്ച് തുടങ്ങുന്ന കുഞ്ഞ് ആദ്യ പാഠങ്ങള്‍ പഠിക്കുന്നത് മാതാപിതാക്കളുടെ ശീലങ്ങളില്‍ നിന്നാണ് അവരുടെ ഓരോ പ്രവൃത്തികളും കണ്ടു അത് പോലെചെയ്യാന്‍   അവനില്‍ ഉള്ള ജന്മവാസന അവനു പ്രേരണ നല്‍കുന്നു.അതിനാല്‍ ഓരോരുത്തരും സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ സ്വയം നല്ല മാതൃകകള്‍ ആവാന്‍ ശ്രമിക്കുക എന്നതാണ് ഒരു നല്ല ഭാരതത്തിനു നിങ്ങള്ക്ക് നല്‍കാവുന്ന നല്ല സംഭാവന





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ