7.30.2013

ഈദ് ബര്‍സാത് ----(ഈദാശംസകള്‍)



ശുദ്ധമാം തവ ഹൃദയത്തിലേക്കെന്‍
ഈദാശംസകള്‍ തന്‍ പൂവില്‍ നിന്നി
ത്തിരി വിശുദ്ധമാം മധു ഞാന്‍ പകര്‍ന്നിടട്ടെ 


മാലിന്യമന്ന്യമാം ആ മനസ്സില്‍
മധു മഴയായി ഞാന്‍ പൊഴിഞ്ഞിടട്ടെ
നിത്യവും വിടരുന്ന മലര്‍ വാടിയായ്
സത്വരം നിന്‍ പ്രഭാതം ഉണര്‍ന്നിടട്ടെ

സന്ധ്യ തന്‍ സിന്ദൂരം ചാര്‍ത്തിടാനായി
രാത്രി മെല്ലെ മെല്ലെ വന്നെത്തിടുമ്പോള്‍ നീയൊ
രു മുല്ലയായി വിരിഞ്ഞിടട്ടെ
പാരിന്നു പരിമളം പകര്‍ന്നിടട്ടെ

ദീര്‍ഘായുസ്സിലെന്നുമെന്നും
സവ്ഖ്യ സവ്ഭാഗ്യം നിറഞ്ഞിടട്ടെ
ആരോഗ്യമേറും മനസ്സുമായ്
ഭൂലോകമില്‍ നീ വസിച്ചിടട്ടെ

സത്യം ജയിച്ചിടുന്ന നാളെ തന്‍ നാളില്‍
സ്വര്‍ഗത്തില്‍ നീ പാര്‍ത്തിടട്ടെ
സവ്ഭാഗ്യ സന്തോഷ ഘോഷമോടെ
സവ്ഗന്തിയായ് നീ വിടര്‍ന്നിടട്ടെ

സന്മാര്‍ഗം തന്നില്‍ ചരിച്ചോരെല്ലാം
സര്‍വ്വേശ്വരനെ സ്തുതിച്ചിടട്ടെ
സര്‍വ്വ സമംഗള ഹര്‍ഷമോടെ
സ്വന്തം സൃഷ്ടാവിനെ കണ്ടിടട്ടെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ