അമ്മയുടെ പോന്നുമോള്‍
ചക്കി പരുന്തിന്റെ കാലില്‍ കുരുക്കിയ
കോഴി കുരുന്നില്‍ മനസ്സില്‍ വിരിഞ്ഞു
എത്തും ഞാനിന്നു മേഘം വര്‍ണ്ണങ്ങള്‍
ചാര്‍ത്തുന്ന നീലവിണ്ണിന്നു മേലെയായി
എന്തൊരു ചന്തമീ ലോകം കാണുവാന്‍
എന്നെന്നുമിങ്ങനെ പാറി നടക്കണം
വന്നെത്തുമെന്നെയും പേറി പറക്കുവാന്‍
എന്നും പുന്നാരനാകുമീ ചക്കി പരുന്തമ്മ
മുത്തുകള്‍ കോരി കളിക്കുന്നരുവികള്‍
വിത്ത് മുളക്കുമീ പാടങ്ങളൊക്കെയും
ചിത്തം കുളിര്‍ക്കുമീ മേടുകളും
മൊത്തം പറക്കണം മാമല മോളിലും
അങ്ങ് താഴത്തു കണ്ണുകള്‍ മാനത്ത് നട്ടു
തേങ്ങി കൊണ്ടമ്മയിരിക്കുന്നു
കുരുക്കിയ കാലുകള്‍ തന്‍ ഇറുക്കില്‍ നിന്നും
തന്‍ കുഞ്ഞ് താഴേക്കു വരുന്നുവെങ്കില്‍
പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ ചിറകു
വിടര്‍ത്തി അവള്‍ വരുന്നതിന്‍ കീഴെ ഇരിക്കണം
തെക്കോട്ട് വീശുന്ന കാറ്റിന്‍റെ ഓളത്തില്‍
താഴേക്ക് പാറി വരുന്നതന്തോ
കാറ്റേറ്റ് തെന്നിയും ഒട്ടൊന്നു പൊങ്ങിയും
മാമരകൊമ്പിലെ ചില്ലയില്‍ തങ്ങിയും
തെന്നലിന്‍ തലോടലാല്‍ പിന്നെയും താഴേക്ക്
പാറിയെത്തുന്നിതാ രക്തം പുരണ്ടൊരു കുഞ്ഞുതൂവല്‍
പിടഞ്ഞവള്‍ തന്‍ ഉള്ളം പിന്നെ
പാഞ്ഞു ചെന്നവള്‍ പറന്നു ചെന്നു
കൊക്കിന്‍ തുമ്പാല്‍ കൊത്തിയെടുത്തവള്‍
കുഞ്ഞിന്‍തൂവലിന്നൊട്ടുമേ നോവാതെ
താഴേക്കു മെല്ലെ പറന്നു വന്നവള്‍
ചിറകൊന്നുയര്‍ത്തിയാ കുഞ്ഞ് തൂവല്‍
തന്‍ മാറില്‍ വച്ചു മുല്ലമായി
തേങ്ങുന്ന കണ്ണുകള്‍ ഇറുകെയടച്ചു ഒരു
വിങ്ങുലായി മാതൃഹൃദയം മന്ത്രിച്ചു മെല്ലെ
മോളോടമ്മ ചോന്നിരുന്നില്ലയോ
മോളേക്ക് പറക്കാന്‍ വിളിക്കുന്ന കഴുകനും പരുന്തും
ചതിയരാം കാട്ടാളരാണവര്‍ ചവച്ചു തിന്നും
ചിലപ്പോള്‍ കാര്യം കഴിഞ്ഞവര്‍ കൊന്നു തള്ളും
ഇനീ നീ വെറുമൊരു തൂവല്‍
ഏതു കാറ്റു വിളിച്ചാലും കൂടെ പറക്കുന്ന
നീട്ടുന്ന കൈപ്പിടിയിലൊതുങ്ങുന്ന തൂവല്‍
ചതുപ്പിലും ചേറിലും ചളിയിലും നിന്‍
കിതപ്പുകള്‍ ഒടുങ്ങിടാം ആരോരുമറിയാതെ
ആ കുഞ്ഞ് തൂവല്‍ നിലത്തു വീണു
അപ്പോഴും ആരെയോ പേടിച്ചെന്ന പോല്‍
അത് അമ്മ തന്‍ കാലില്‍ ചുറ്റിപിടിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ