l
ഭാഗം 1 http://chandraprakasham.blogspot.com/2013/05/blog-post_632.htm
ഭാഗം 2 http://chandraprakasham.blogspot.com/2013/05/2.html
തുടര്‍ന്ന് വായിക്കുക
മൂപ്പരങ്ങനെയാ കമ്മൂണിസ്റ്റ് ന്ന് പറഞ്ഞാ പോരാ മുഴുത്ത കമ്മൂണിസ്റ്റ്.
പണ്ടു ഈ യെം എസ്നേ ഈ വീട്ടില്‍ ഒളിച്ചു പാര്‍പ്പിക്കാന്‍ കൊടുന്ന
മുതല് തൊടങ്ങിയാ ബന്ധത്രേ ഈ വീടുമായിട്ട്.
കമ്മ്യൂണിസ്റ്റ് ആവുന്നതിനോട് വാപ്പക്ക് എതിര്‍പ്പായിരുന്നു.കാരണം അന്നത്തെ കമ്മ്യൂണിസ്റ്റ് നു മതം ഹറാമായിരുന്നു.എന്നാല്‍ പാര്‍ട്ടിയുടെ മറ്റു നയങ്ങളോട് അദ്ദേഹത്തിന് മമതയായിരുന്നു പ്രത്യേകിച്ച് പാവങ്ങളെ സഹായിക്കുന്ന അവരുടെ നിലപാടില്‍.
എന്നാല്‍ ഇന്നത്തെ പല പാര്‍ട്ടി നേതാക്കളെയും അദ്ദേഹം ഇഷ്ടപെടുന്നില്ല.അവര്‍ പാവങ്ങളെ ക്കാള്‍ ഏറെ പണത്തെ സ്നേഹിക്കുന്നു എന്നത് ആണത്രേ കാരണം
നമ്പീശന്‍ മാഷോടൊപ്പം തന്നെയാണ് ഫിലിപ്പോസ് അച്ഛനും എത്തിയത്
ഫിലിപ്പോസ് അച്ഛന്‍ സ്കൂള്‍ മാനജര്‍ ആയി ചാര്‍ജ് എടുക്കുമ്പോ ഇവിടെ കൃസ്ത്യാനികള്‍ നന്നേ കുറവായിരുന്നു ഇല്ല എന്ന് തന്നെ പറയാം
അന്നൊക്കെ കുട്ടികള്‍ക്ക് പള്ളി എന്ന് പറഞ്ഞാല്‍ മുസ്ലിം പള്ളി മാത്രമായിരുന്നു.
എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.
ചര്‍ച്ച നടക്കുന്നതിനിടക്ക് ആണു ഉമ്മ സ്വപ്നകഥ അവിടെ എടുത്തിട്ടത്
"ങ്ങക്ക് കേള്‍ക്കണോ ഇവളിന്നലെ ഒരു സ്വപ്നം കണ്ടു ഒരു വല്യ സ്വപ്നം"
"ന്നാ ഒന്ന് പറയൂ കേള്‍ക്കട്ടെ"
"അത് എങ്ങനെ തൊടങ്ങാ ഞാന്‍ ചുരുക്കി പറയാ
കേട്ടോളീ നല്ല തെളിഞ്ഞ ആകാശള്ള ഒരു രാത്രി,ചന്ദ്രന്‍ ഉദിച്ചുയരുമ്പോ മഞ്ഞിനെ കാണുന്നു
ചന്ദ്രനോട് മഞ്ഞു ചോദിച്ചു എന്താ ഇന്ന് ഇത്ര നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു വരുന്നത്.
ചന്ദ്രന്റെ മറുപടി ഇന്ന് പൗര്‍ണമിയാണ്. പൗര്‍ണമി എന്നാല്‍ ഒരു ചന്ദ്രവട്ടത്തിലെ അധികാരം കിട്ടുന്ന ദിവസം"
"അങ്ങനെ ആ രാവില്‍ നിലാവിന്റെ കൈ പിടിച്ചു മഞ്ഞു ഭൂമിയിലേക്ക് ഇറങ്ങി വന്നു..........
ഉമ്മ കഥ തുടരുമ്പോള്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി ഞാന്‍ അടുക്കളയിലേക്കു പോയി.
ചോറ് കോട്ടയിലേക്ക് ഊറ്റിയിട്ട് കഴിഞ്ഞപ്പോഴാണ് മാഷിന്റെ വിളി
"ജീനാ...............
"നീനക്കറിയോ നീ കണ്ട സ്വപ്നം ന്താ ന്നു"
ഇല്ല
"എന്നാ കേട്ടോ
നിന്‍റെ കെട്ടിയോന് ഇന്ന് നാല്പത് തികയാ
അതായത് ഒരു പുരുയാഷിന്റെ പൗര്‍ണമിയിലാണ് അവന്‍ ഇപ്പൊ,ഈ അവസരം അവന്‍ ലോകത്തിനു എത്രമാത്രം ഉപകാരിയാവുന്നോ അതാണ് അവന്റെ ജീവിതത്തിന്റെ നീക്കിയിരുപ്പ്
ആ കിനാവിലെ മഞ്ഞ് നീ തന്നെ, ആ നിലാവിനൊപ്പം ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നിനക്ക് എത്രത്തോളം കുളിര്‍മയെകാമോ അതായിരിക്കണം നിന്റെ ലക്‌ഷ്യം.
ഇനി എന്താണ് പൗര്‍ണമി ചന്ദ്രന്റെ പ്രത്യേകത.
മുഖത്ത് കാര്‍മെഘമില്ലാതാവുമ്പോള്‍ നിന്റെ മുഖം കാണണമെന്ന് ലോകം ആഗ്രഹിക്കുന്നു.
വിദ്വേഷവും ക്രൂരതയും ഇല്ലാത്ത മുഖം വിരിയുന്ന പൂവിന്റെ മുഖം ഉദിച്ചു ഉയരുന്ന ചന്ദ്രന്‍റെ പ്രസന്നമായ മുഖം ഇതെല്ലാം മനുഷ്യനു മനസ്സിന് കുളിര്‍മ നല്‍കുന്നു"
************************************************************* **********************************************
ഭക്ഷണശേഷം ഫിലിപ്പോസ് അച്ഛന്റെ ഊഴമായിരുന്നു
"ഭൂമിയില്‍ നീ ഒരു വിത്ത് നടുക.
ഈ സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയില്‍ -3
തുടര്ച്ചഭാഗം 1 http://chandraprakasham.blogspot.com/2013/05/blog-post_632.htm
തുടര്‍ന്ന് വായിക്കുക
പിഷാരടി മാസ്റ്റര്‍ ആണ് ഇന്ന് ആദ്യമെത്തിയത്.
"ദാ ന്നാ ആ ചായ ങ്ങട് പോന്നോട്ടെ".
"ഞാനാവുമ്പോ ആദ്യം കിട്ടീല്യാന്ന് പറഞ്ഞു ദൈവങ്ങള്‍ തമ്മില്‍ പ്രശ്നണ്ടാവണ്ടല്ലോ
അള്ളാക്കും യേശുനും കൃഷണനും ഒക്കെ ഒരു സമാധാനവും".പിന്നാലെ വരാനിരിക്കുന്ന നമ്പീശന്‍ മാഷ്ക്കും ഫിലിപ്പോസ് അച്ഛനും അച്ഛനും വാപ്പക്കും ഇട്ടാണ് ഈ കൊട്ട്
"ദാ ന്നാ ആ ചായ ങ്ങട് പോന്നോട്ടെ".
"ഞാനാവുമ്പോ ആദ്യം കിട്ടീല്യാന്ന് പറഞ്ഞു ദൈവങ്ങള്‍ തമ്മില്‍ പ്രശ്നണ്ടാവണ്ടല്ലോ
അള്ളാക്കും യേശുനും കൃഷണനും ഒക്കെ ഒരു സമാധാനവും".പിന്നാലെ വരാനിരിക്കുന്ന നമ്പീശന്‍ മാഷ്ക്കും ഫിലിപ്പോസ് അച്ഛനും അച്ഛനും വാപ്പക്കും ഇട്ടാണ് ഈ കൊട്ട്
മൂപ്പരങ്ങനെയാ കമ്മൂണിസ്റ്റ് ന്ന് പറഞ്ഞാ പോരാ മുഴുത്ത കമ്മൂണിസ്റ്റ്.
പണ്ടു ഈ യെം എസ്നേ ഈ വീട്ടില്‍ ഒളിച്ചു പാര്‍പ്പിക്കാന്‍ കൊടുന്ന
മുതല് തൊടങ്ങിയാ ബന്ധത്രേ ഈ വീടുമായിട്ട്.
കമ്മ്യൂണിസ്റ്റ് ആവുന്നതിനോട് വാപ്പക്ക് എതിര്‍പ്പായിരുന്നു.കാരണം അന്നത്തെ കമ്മ്യൂണിസ്റ്റ് നു മതം ഹറാമായിരുന്നു.എന്നാല്‍ പാര്‍ട്ടിയുടെ മറ്റു നയങ്ങളോട് അദ്ദേഹത്തിന് മമതയായിരുന്നു പ്രത്യേകിച്ച് പാവങ്ങളെ സഹായിക്കുന്ന അവരുടെ നിലപാടില്‍.
എന്നാല്‍ ഇന്നത്തെ പല പാര്‍ട്ടി നേതാക്കളെയും അദ്ദേഹം ഇഷ്ടപെടുന്നില്ല.അവര്‍ പാവങ്ങളെ ക്കാള്‍ ഏറെ പണത്തെ സ്നേഹിക്കുന്നു എന്നത് ആണത്രേ കാരണം
നമ്പീശന്‍ മാഷോടൊപ്പം തന്നെയാണ് ഫിലിപ്പോസ് അച്ഛനും എത്തിയത്
ഫിലിപ്പോസ് അച്ഛന്‍ സ്കൂള്‍ മാനജര്‍ ആയി ചാര്‍ജ് എടുക്കുമ്പോ ഇവിടെ കൃസ്ത്യാനികള്‍ നന്നേ കുറവായിരുന്നു ഇല്ല എന്ന് തന്നെ പറയാം
അന്നൊക്കെ കുട്ടികള്‍ക്ക് പള്ളി എന്ന് പറഞ്ഞാല്‍ മുസ്ലിം പള്ളി മാത്രമായിരുന്നു.
അച്ഛന്‍ വീട്ടിലെ സ്വന്തം അച്ഛനും.
അത് പോലെ തന്നെ അക്കാലത്ത് കുമ്പ വയറുള്ള അപൂര്‍വ്വം ആളുകളില്‍ ഒരാളായിരുന്നു അത്രേ അച്ഛന്‍. കാപ്പി നിറത്തിലുള്ള ളോഹയും കയ്യില്‍ ഒരു ചൂരല്‍ വടിയും ചുഴറ്റി പിന്നെ തന്റെ വലിയ വയറിനു മുകളിലൂടെ കൈകളാല്‍ തടവി നടന്നു വരുന്ന അദ്ധേഹത്തെ കാണുമ്പോള്‍ കുട്ടികള്‍ പിറുപിറുക്കും
ദേ നോക്ക്യേ പള്ളീലച്ചന്‍
മ്മള നാട്ടിലൊക്കെ അമ്മക്കല്ലേ പള്ളീല്‍ കുട്ടി യുണ്ടാവ്വ,
പക്ഷെ കോട്ടയത്ത് ഒക്കെ പള്ളീലച്ചനും ഉണ്ടാവും
പിന്നെ കുട്ടികള്‍ സഹതാപത്തോടെയും അത്ഭുതത്തോടെയും ആ വയറിലേക്ക് നോക്കും പിന്നെ ഭാവിയില്‍ അദ്ദേഹം കുട്ടിയെ പരിപാലിക്കുന്നതിനെ കുറിച്ച് കൂലംകഷമായി ചര്‍ച്ച നടത്തും.മാസത്തില്‍ അദ്ദേഹം വരുന്ന എല്ലാ അഞ്ചാം തിയതിയും ഇതു ആവര്‍ത്തിക്കും .
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
വരാന്തയില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു
ആയുസ്സിനെ കുറിച്ചാണ് വാദങ്ങള്‍
പിഷാരടി മാസ്റ്റര്‍ സംസാരത്തിന്റെ കത്തി വെച്ച് മുന്നേറുകയാണ്
"നമുക്ക് ലഭിച്ച ഓരോ നിമിഷങ്ങളേയും കുറിച്ച് നമ്മള്‍ ഒന്ന് ആലോചിച്ചു നോക്കുക.

പുഴവക്കില്‍ താമസക്കാരനായ ഒരാള്‍ ഒരു കുടം വെള്ളം മാത്രമേ
തന്റെ വീട്ടില്‍ സൂക്ഷിച്ചു വെക്കുന്നുള്ളൂ.
അത് കാരണം പുഴയില്‍ ബാക്കി വെള്ളം
മുഴുവനും വെറുതെ ഒഴുകി പോകുന്നതു പോലെ
മനുഷ്യന്‍ തന്റെ ആയുസ്സിന്‍റെ അധികഭാഗവും പാഴാക്കി
കളഞ്ഞിരിക്കുന്നു.
നമ്മുടെ മോഹങ്ങള്‍ നമുക്ക് മുന്നില്‍ നീണ്ടു കിടക്കുന്ന
ആയുസ്സിനെ കാട്ടി
നമ്മെ മോഹിപ്പിക്കുന്നു സമയം അതിന്റെ വില നമ്മള്‍
മനസ്സിലാക്കുന്നില്ല"
ചായ കയ്യില്‍ കൊടുത്തപ്പോള്‍ നമ്പീശന്‍ മാഷ് എന്നോട് ചോദിച്ചു
കുട്ടിക്കറിയോ സമയത്തിന്റെ ഏറ്റവും ചെറിയ ഘടകം

ഏതാന്ന് ഏറ്റം വലുത്
ഏതാന്ന്
ഇല്ല നമ്മക്ക് എവടെ സമയം വില്‍ക്കാന്‍ നേരം
നമ്പീശന്‍ മാസ്റ്റര്‍ തുടര്‍ന്നു
"സമയത്തിന്റെ ഏറ്റവും ചെറിയ ഏകകം- പ്രകാശം സഞ്ചരിക്കുന്ന ഏറ്റവും ചെറിയ ദൂരത്തെ ആശ്രയിച്ചിരിക്കുന്നു.

ഏറ്റവും വലിയ സമയത്തിന്റെ അളവാകട്ടെ,
പ്രകാശം സഞ്ചരിക്കുന്ന
ഏറ്റവും കൂടിയ ദൂരത്തേയും
ആശ്രയിച്ചിരിക്കുന്നു.
രണ്ടുപരമാണുക്കള്‍ ചേര്‍ന്നു
ഒരണുവും
മൂന്നണുക്കള്‍ ചേര്‍ന്നു ത്രിസരേണുവും ഉണ്ടാകുന്നു.

പ്രകാശത്തിന് മൂന്നു
ത്രിസരേണുക്കള്‍ കടന്നു പോകാനെടുക്കുന്ന സമയത്തിന് ത്രുതി എന്നു പറയുന്നു.
ഇത്
ഏറ്റവും ചെറിയ സമയത്തിന്റെ അളവാണ്.
ഇതുകണ്‍പീലിയുടെ ചലനത്തിന്റെ ഒരംശം
മാത്രം.
ഈ സമയത്തിന്റെ പലമടങ്ങുകളായി നിമിഷം, മണിക്കൂര്‍ , ദിവസം
മാസങ്ങള്‍ വര്‍ഷങ്ങള്‍"
എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.
എന്‍റെ ഭാവങ്ങള്‍ കണ്ടു നമ്പീശന്‍
മാഷ്ക്ക് ചിരി വന്നു
" ദെ ന്താത് കുന്തം വിഴുങ്ങിയ പോലെ ന്നെ ങ്ങനെ
നോക്കണേ"
"ഇനിക്കീ കണക്ക് തലയില്‍ കേറിണില്ല ഒരണുവും രണ്ടണുവും"
"പ്പഴത്തെ കുട്ടിയാക്ക് അതൊന്നും അറിയില്ല പുരാണത്തില്‍ കുറെ സത്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്"
"ഇനിക്കീ കണക്ക് തലയില്‍ കേറിണില്ല ഒരണുവും രണ്ടണുവും"
"പ്പഴത്തെ കുട്ടിയാക്ക് അതൊന്നും അറിയില്ല പുരാണത്തില്‍ കുറെ സത്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്"
ചര്‍ച്ച നടക്കുന്നതിനിടക്ക് ആണു ഉമ്മ സ്വപ്നകഥ അവിടെ എടുത്തിട്ടത്
"ങ്ങക്ക് കേള്‍ക്കണോ ഇവളിന്നലെ ഒരു സ്വപ്നം കണ്ടു ഒരു വല്യ സ്വപ്നം"
"ന്നാ ഒന്ന് പറയൂ കേള്‍ക്കട്ടെ"
"അത് എങ്ങനെ തൊടങ്ങാ ഞാന്‍ ചുരുക്കി പറയാ
കേട്ടോളീ നല്ല തെളിഞ്ഞ ആകാശള്ള ഒരു രാത്രി,ചന്ദ്രന്‍ ഉദിച്ചുയരുമ്പോ മഞ്ഞിനെ കാണുന്നു
ചന്ദ്രനോട് മഞ്ഞു ചോദിച്ചു എന്താ ഇന്ന് ഇത്ര നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു വരുന്നത്.
ചന്ദ്രന്റെ മറുപടി ഇന്ന് പൗര്‍ണമിയാണ്. പൗര്‍ണമി എന്നാല്‍ ഒരു ചന്ദ്രവട്ടത്തിലെ അധികാരം കിട്ടുന്ന ദിവസം"
"അങ്ങനെ ആ രാവില്‍ നിലാവിന്റെ കൈ പിടിച്ചു മഞ്ഞു ഭൂമിയിലേക്ക് ഇറങ്ങി വന്നു..........
ഉമ്മ കഥ തുടരുമ്പോള്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി ഞാന്‍ അടുക്കളയിലേക്കു പോയി.
ചോറ് കോട്ടയിലേക്ക് ഊറ്റിയിട്ട് കഴിഞ്ഞപ്പോഴാണ് മാഷിന്റെ വിളി
"ജീനാ...............
"നീനക്കറിയോ നീ കണ്ട സ്വപ്നം ന്താ ന്നു"
ഇല്ല
"എന്നാ കേട്ടോ
നിന്‍റെ കെട്ടിയോന് ഇന്ന് നാല്പത് തികയാ
അതായത് ഒരു പുരുയാഷിന്റെ പൗര്‍ണമിയിലാണ് അവന്‍ ഇപ്പൊ,ഈ അവസരം അവന്‍ ലോകത്തിനു എത്രമാത്രം ഉപകാരിയാവുന്നോ അതാണ് അവന്റെ ജീവിതത്തിന്റെ നീക്കിയിരുപ്പ്
ആ കിനാവിലെ മഞ്ഞ് നീ തന്നെ, ആ നിലാവിനൊപ്പം ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നിനക്ക് എത്രത്തോളം കുളിര്‍മയെകാമോ അതായിരിക്കണം നിന്റെ ലക്‌ഷ്യം.
ഇനി എന്താണ് പൗര്‍ണമി ചന്ദ്രന്റെ പ്രത്യേകത.
മുഖത്ത് കാര്‍മെഘമില്ലാതാവുമ്പോള്‍ നിന്റെ മുഖം കാണണമെന്ന് ലോകം ആഗ്രഹിക്കുന്നു.
വിദ്വേഷവും ക്രൂരതയും ഇല്ലാത്ത മുഖം വിരിയുന്ന പൂവിന്റെ മുഖം ഉദിച്ചു ഉയരുന്ന ചന്ദ്രന്‍റെ പ്രസന്നമായ മുഖം ഇതെല്ലാം മനുഷ്യനു മനസ്സിന് കുളിര്‍മ നല്‍കുന്നു"
************************************************************* **********************************************
ഭക്ഷണശേഷം ഫിലിപ്പോസ് അച്ഛന്റെ ഊഴമായിരുന്നു
"ഭൂമിയില്‍ നീ ഒരു വിത്ത് നടുക.
അതില്‍ നിന്നും മുളച്ചു പൊന്തുന്ന ഓരോ ഇലകളും
നിന്നെ നന്ദിയോടെ നോക്കുന്നു,
അതില്‍ നിന്നുള്ള പൂവുകള്‍ നിനക്ക്
സുഗന്ധമേകുന്നു,
അതിന്റെ ഭംഗി നിനക്ക് കണ്കുളിര്‍മ നല്‍കുന്നു.
ആ മരത്തിലെ ഫലങ്ങള്‍
നിനക്ക് മധുരം നല്‍കുന്നു
അതിന്റെ ശിഖരങ്ങള്‍ നിനക്ക് തണല്‍ നല്‍കുന്നു
അതില്‍
എത്തുന്ന കിളികള്‍ നിനക്ക് പാട്ട് പാടി തരുന്നു.
മരത്തിലെ ഉണങ്ങിയ കമ്പുകള്‍ നീ
വിറകാക്കുന്നു.
അതില്‍ നിന്നും കൊഴിഞ്ഞ ഇലകളാല്‍ നീ തീ കായുന്നു
വെറും ഒരു വിത്ത് കുഴിച്ചിടുന്നതിനു നിനക്ക് ഇത്രയും പ്രത്യുപകാരങ്ങള്‍ കിട്ടുമ്പോള്‍ ഈ ലോകത്ത് ഒരു ജീവിതം നല്‍കിയ ദൈവത്തിനു മാതാപിതാക്കള്‍ക്ക് ഗുരുക്കന്മാര്‍ക്ക് നീ എത്രത്തോളം പ്രത്യുപകാരം ചെയ്യേണ്ടിയിരിക്കുന്നു"

ഇടക്ക് കയറി വന്ന ഇലക്ട്രിസിറ്റി ജീവനക്കാരന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചപ്പോള്‍
മാത്രമാണ് ചര്‍ച്ചയില്‍ നിന്നും തലയൂരാന്‍ കഴിഞ്ഞത്.അല്ലെങ്കിലും ഈ ആണുങ്ങളുടെ പല
ചര്‍ച്ചകളും നമുക്ക് ഒരു എത്തും പിടിയും കിട്ടില്ലല്ലോ
ഞാന്‍ തല്‍ക്കാലം എന്റെ സ്വപ്നത്തില്‍ തിരിച്ചെത്തി കുറച്ചു നേരം മഞ്ഞായി ഇവിടെയൊക്കെ പാറി നടക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ