പുതുമഴയുടെ ആരവങ്ങള്‍
കേള്‍ക്കുന്നു മഴ തന്‍ ഇരമ്പലിന്‍ നാദം
കറുത്ത് കിടക്കും മാനത്ത് നിന്നും
നിലത്തെ വിറപ്പിച്ചോരിടിവാളു മിന്നി
ഹൃദയം നടുക്കും പെരുമ്പറ മുഴക്കി
രൗദ്രമായെത്തി മേഘദുംധുഭിനാദം
സ്നേഹരൂപം പൂണ്ടോരാലിലകളില്‍
താളമടിക്കുന്നിതാ തുള്ളിക്കുടങ്ങള്‍
ആഹ്ലാദ ഗീതങ്ങള്‍ പാടുന്ന കാറ്റില്‍
ഉദിക്കുമാദിത്യ കിരണങ്ങള്‍ ഏറ്റു
ആയിരം വൈരങ്ങള്‍ ഒന്നിച്ചുതിര്‍ത്തു
ആനന്ദ നടനമാടുന്നു വര്‍ഷം
പെയ്യുന്നിതാ മഴ ഭൂവിന്നു കുളിരായി
പാടുന്നിതാ തെന്നല്‍ പുതു സ്വപ്നഗീതം
പവിഴമായി വീഴുന്നോരാലിപ്പഴങ്ങള്‍
പെറുക്കുവാന്‍ വരികയെന്‍ കൂട്ടുകാരെ
ഈണത്തില്‍ പാടാന്‍ ആടുന്നു മുളകള്‍
അലിയട്ടെ ഞാനീ സ്വപ്നത്തിലിന്നു
അഴകെഴും വെള്ളിക്കൊലുസ്സുകളായി
ഒഴുകുന്നരുവികള്‍ ഊഴിയില്‍ നീളെ
വിണ്ടു കിടക്കും പാടത്തിലെങ്ങും
വെള്ളം നിറഞ്ഞൊഴുകുന്നു ചേലില്‍
തുള്ളികളിച്ചും ചാടിതിമര്‍ത്തും
ഊളിയിട്ടെത്തുന്നു മീനുകള്‍ നീളെ
കുറുമ്പുകാരി തൊട്ടാവാടി മാത്രം
കണ്ണുമടച്ചു കിടക്കുന്നു മണ്ണില്‍
കുഞായുസ്സുള്ളോരു ഈയലുകളെങ്ങും
ചിറകുമടിച്ചു പറക്കുന്നു വിണ്ണില്‍
എത്രയും ശുഷ്കമാം ആയുസ്സിതെങ്കിലും
ഇത്രയും മോഹന കാഴ്ചകള്‍ കാണുവാന്‍
നേത്രങ്ങളെന്നുടെ ഗാത്രത്തിലേകിയ ശക്തിയെ
നമ്രശിരസ്കനായി നമിക്കട്ടെ ഞാനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ