5.29.2013

ഈ സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയില്‍-2 ഉണര്‍ത്തുപാട്ടുകള്‍

ഈ സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയില്‍-2  

ഉണര്‍ത്തുപാട്ടുകള്‍ 

ഒന്നാം ഭാഗം വായിക്കാന്‍ http://chandraprakasham.blogspot.com/2013/05/blog-post_632.html

അലാറം അടിച്ചു കൊണ്ടു  ടൈംപീസാണ്
ആ സ്വപ്നത്തില്‍ നിന്നെന്നെ ഉണര്‍ത്തിയത്

ഒരു പ്രാവശ്യം കൂടെ മഞ്ഞായി പാറി നടക്കാന്‍ മോഹിച്ച്
കണ്ണുകള്‍ കൂട്ടിയടച്ചു വീണ്ടും കിടന്നു

ഒരിക്കല്‍ കൂടി അന്തരീക്ഷത്തിലൂടെ പാറി നടക്കാന്‍
 കുയിലിന്റെ പാട്ട് കേള്‍ക്കാന്‍
മുല്ലപ്പൂമണം നുകരാന്‍, മഞ്ഞ് തുള്ളികള്‍ തട്ടി
തങ്ക പ്രഭ ചൊരിയുന്ന നെല്പാടങ്ങളില്‍
വര്‍ണങ്ങള്‍ വിടരുന്ന പൂന്തോട്ടങ്ങളില്‍
പൂനിലാവേറ്റ് വെള്ളിയരഞാണമായി
ഒഴുകുന്ന കുഞ്ഞരുവികളില്‍
 എല്ലാം ഒരിക്കല്‍ കൂടി എത്താന്‍
മോഹിച്ച് കണ്ണടച്ച് കിടക്കവേ
വാതിലില്‍ ആരോ മുട്ടുന്നു

ഉമ്മയായിരിക്കും
എന്താവും കാരണം

ഭര്‍ത്താവിന്റെ പുതപ്പ് നേരെയാക്കിയ ശേഷം വാതില്‍ തുറന്നു
ഉമ്മയും ഉപ്പയും പുഞ്ചിരിച്ചു നില്‍ക്കയാണ്‌ വാതില്‍ക്കല്‍
രണ്ടു ബള്‍ബ് കത്തി നില്‍ക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്

എന്‍റെ പകച്ചു നില്ക്കല്‍ കണ്ടാവാം ഉമ്മ ചോദിച്ചു 
"മോളു മറന്നോ"
എന്ത്
"ഇന്നവന്റെ ജന്മദിനമല്ലേ 
മുപ്പത്തൊമ്പതാം ജന്മദിനം"

മനസ്സ് ഇപ്പോഴാണ് ഭൂമിയിലേക്ക്‌ എത്തിയത്
ഇന്നലെ എല്ലാം മനസ്സില്‍ ഉറപ്പിച്ചു കിടന്നതായിരുന്നു
നാല് മണിക്ക് മുമ്പേ എണീക്കണം
കുളി കഴിഞ്ഞ് ഈറനോടെ തന്നെ താന്‍ വാങ്ങിയ സമ്മാനം നല്‍കണം
ആ ചുണ്ടുകളില്‍ മന്ത്രിക്കണം ഹാപ്പി ബെര്‍ത്ത്‌ ഡേ
പിന്നെ ..............


ഉമ്മയും ഉപ്പയും മകന്‍റെ ഇരു ഭാഗത്തും നിന്നു.
ഞാന്‍ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൈ കൊണ്ടു തടുത്തു

ഉപ്പ എന്തൊക്കെയോ മന്ത്രിച്ചോതിയ ശേഷം
അവരുടെ ചുണ്ടുകള്‍  അദ്ധേഹത്തിന്റെ ഓരോ കവിളുകള്‍ പങ്കിട്ടെടുത്തു.
അദ്ദേഹം കണ്ണുകള്‍ പതുക്കെ  തുറന്നു നോക്കവേ
 അവരാ ചെവികളില്‍ മന്ത്രിച്ചു

ഉപ്പാന്റെ പിറന്നാള്‍ ആശംസകള്‍
എന്‍റെ മോന്‍ ലോകത്തിനു നന്മയാവട്ടെ

ഉമ്മാന്‍റെ പിറന്നാള്‍ ആശംസകള്‍
എന്‍റെ മോന്‍ നാടിനും വീടിനും  വെളിച്ചമാവട്ടെ

മുപ്പത്തി ഒമ്പത് വര്‍ഷമായി തുടരുന്ന ഒരാവര്‍ത്തനം
ആ വാക്കുകളോ സമയമോ ഒന്നും മാറ്റമില്ലാതെ തുടരുന്ന സമസ്യ
പതിനഞ്ചു വര്‍ഷമായി ഞാനും കേള്‍ക്കുന്നു

ഒരിക്കല്‍ ഞാന്‍ ചോദിച്ചിട്ടുണ്ട്
എന്താണ് ഈ വാക്കുകള്‍ തന്നെ
 ഓരോ വര്‍ഷവും ആവര്‍ത്തിക്കാന്‍ കാരണം

"ഞങ്ങള്‍  അവനെ പണക്കാരനാക്കാന്‍
പ്രാര്‍ഥിച്ചാല്‍ ഒരു പക്ഷെ അവന്‍ പണക്കാരനാകുമായിരിക്കും
പക്ഷെ മനസ്സില്‍  നന്മയില്ലാത്തവന്റെ അടുത്തുള്ള
പണം ഉപദ്രവങ്ങള്‍ മാത്രമാണ് നല്‍കുക.
മാത്രമല്ല പണവും അധികാരവും ആ മനുഷ്യനെ അഹങ്കാരിയാക്കും
ഒരാളുടെ അടുക്കലുള്ള പണത്തെക്കാളും അധികാരത്തിന്റെ ശക്തിയെക്കാളും
 അയാളുടെ  മനസ്സില്‍ നന്മ ഉണ്ടെകില്‍ ആ പണവും
അധികാരവും അയാള്‍ക്ക്‌ അലങ്കാരമാവും"

"അറിവാണ് വെളിച്ചം
 പല വിഞാനികളും സ്വന്തം അറിവ് ലോകത്തിനു നല്‍കാന്‍ ശ്രമിക്കാറുണ്ട്
പക്ഷെ സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടി അവര്‍ സമയം കണ്ടെത്താറില്ല"


"തത്ഫലമായി ലോകത്തില്‍ പല നല്ല മാറ്റങ്ങള്‍ക്കും
 അവര്‍ കാരണക്കാരാമ്പോള്‍
സ്വന്തം വീട്ടിലെ മക്കളുടെയും ഭാര്യയുടെയും പെരുമാറ്റദൂഷ്യങ്ങള്‍ക്കും
  അവര്‍ കാരണക്കാരാവുന്നു
അവസാനം ആ നാറ്റങ്ങള്‍ക്കിടയില്‍ കിടന്നു
അവര്‍ മരിക്കേണ്ടി വരുന്നു"



"ഒരാളുടെ വീട്ടില്‍ കുറെ വിളക്കുകള്‍ ഉണ്ട്
ഒരു ദിവസം അയാള്‍ അങ്ങാടിയില്‍ പോയി
അവിടെ രാത്രിയായപ്പോള്‍ ഒറ്റ വിളക്കും ഇല്ല

എന്‍റെ വീട്ടില്‍ കുറെ വിളക്കുകള്‍ ഉണ്ട്
ഞാനതില്‍ ഒന്ന് നിങ്ങള്ക്ക് തരാം

സാര്‍ എനിക്ക് കൂടി ഒരു വിളക്ക് കിട്ടിയാല്‍ ഇരുട്ടകറ്റാമായിരുന്നു
ഒരു ചെറിയ വിളക്ക് എനിക്ക് കൂടേ
ആളുകള്‍ അയാള്‍ക്ക്‌ ചുറ്റും കൂടി
ഓരോരുത്തരും അയാളോടൊപ്പം വീട്ടിലേക്കു വന്നു

ആ നാളിന്നു ശേഷം ആ വീട്ടില്‍ ഇരുട്ട് നിറഞ്ഞു
കാരണം എല്ലാ  വിളക്കുകളും  അയാള്‍ ദാനം ചെയ്തു കഴിഞ്ഞിരുന്നു

സ്വന്തം വീട്ടില്‍ വിളക്ക് കൊളുത്തിയ ശേഷമാണ്
നാം ലോകത്തിന്റെ ഇരുട്ട് അകറ്റേണ്ടാത്"

ഈ ഉമ്മ അഥവാ എന്‍റെ അമ്മായിഅമ്മ അങ്ങനെ ആണ്
ഒരു കാര്യം കിട്ടിയാല്‍ അതിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും
ഒരു കഥ ഒരു ചരിത്രം ഒരു സിദ്ധാന്തം ഒരു ഉദാഹരണം
വിമാനത്തില്‍ കേറിയ മാതിര്യാ  വഴീല്‍ എറങ്ങാനും പറ്റൂല

പക്ഷെ എന്‍റെ സങ്കടം അതൊന്നുമല്ല
ഇക്കുറിയെങ്കിലും ഇക്കാനെ വിളിച്ചുണര്ത്തുന്നത് ഞാനാവണം
എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു
അതിനായിരുന്നു അലാറവും വെച്ച് കാത്തിരുന്നത്
പക്ഷെ ഇക്കുറിയും അവര്‍ എന്നെ തോല്‍പ്പിച്ച് കളഞ്ഞു

ജനല്‍ പാളികള്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ് അകത്തേക്ക് കയറിവന്നു
ചന്ദ്രന്‍ അസ്തമിക്കാറായിരിക്കുന്നു
പള്ളിയില്‍ നിന്നും മോയിന്‍ക്കാക്കന്റെ ശബ്ദം
ഒരു സംഗീതമായി കാറ്റിനൊപ്പം കയറി വന്നു

അസ്സ്വലാത്തു ഹൈറും മിനന്നവൂം
നമസ്കാരം ഉറക്കിനെക്കാള്‍ ഗുണമെറിയതാണ്

ഇപ്പോള്‍ ബാങ്ക് വിളി കഴിഞ്ഞു പത്തു മിനിട്ടിനു ശേഷമാണ്
 അമ്പലത്തില്‍ നിന്നുള്ള പാട്ട് വരുന്നത്

സത്യത്തില്‍ ഈ സ്വരങ്ങളാണോ
ഈ വായുവിനെ ഇത്ര ശുദ്ധമാക്കുന്നത്

ഈ മനസ്സുകള്‍ ഇത്ര കുളിര്‍മയുള്ളതാക്കുന്നത്
ഈ ഗ്രാമത്തിനു ഇത്ര  ഭംഗി നല്‍കുന്നത്

ഒരു ദിവസംമോയിന്ക്കാക്ക കാലു വേദന കാരണം
വരാതിരുന്നപ്പോള്‍ ആണ്
അങ്ങേ വീട്ടിലെ മാത ചോദിച്ചത്

"ഇന്ന് മ്മളെ മോയിന്‍ മാപ്ലക്ക് എന്തെ പറ്റിയത്
രാവിലെ മൂപ്പരെ  ആ ബാങ്ക് വിളി ങ്ങനെ കേട്ട്
കേട്ട്  കടന്നു ണീക്കണ ഒരു രസം അത് ന്നു കിട്ടീല"

മോയിന്ക്കാന്റെ ബാങ്ക്   ഗ്രാമത്തിന്റെ ഉണര്‍ത്ത് പാട്ടാണ്
****************************************************************

തുടരും



























5.24.2013

വീണ്ടുമുയരുന്ന യവനിക -1 പോസ്റ്റ്മാന്‍


പോസ്റ്റ്മാന്‍ 




മുറ്റത്ത്‌ നട്ടൊരു പൂമരതയ്യിന്നു
ചുറ്റും ചെറു തൂമ്പയാല്‍ കിളച്ചും 
ചുറ്റിപ്പടരും കളകളാം വള്ളികള്‍ 
ചുരുട്ടി പിടിച്ച കയ്യാല്‍ വലിച്ചും    


വാടി തളര്‍ന്ന പനിനീര്‍ തയ്യിന് ചു-
വടിലായല്പം വെള്ളം തെളിച്ചും 
മടിയിലെ വെറ്റില  പൊതിയഴിച്ചു 
മുറുക്കി തുടങ്ങുവാനായൊന്നിരിക്കെ 

സൈക്കളൊന്നെത്തി  മണിയും കിലുക്കി 
കൈകളില്‍ കത്തിന്റെ കെട്ടും പെറുക്കി 
താഴേക്ക് കീഴും കാല്‍സ്രായി പൊക്കി 
തോളിലൊരു നീളന്‍   സഞ്ചിയും  തൂക്കി 

നല്ലവന്‍ സുന്ദരന്‍ അഞ്ചലോട്ടക്കാരന്‍
നാടിന്‍ പലവിധ  ബന്ധങ്ങളൊക്കെയും 
പഞ്ചറാകാതെ നോക്കും നോട്ടക്കാരന്‍ 
പാവങ്ങള്‍ക്കെല്ലാം ഇവന്‍ കൂട്ടുകാരന്‍ 

കയ്യിലൊരു കുട അത് വളഞ്ഞ കാലന്‍
കൊല്ലമേറെ കൂടേ നടക്കുന്ന തോഴന്‍ 
കണ്ണടയൊന്നു കറുത്ത ഫ്രൈമില്‍ 
മൂക്കിന്നു മീതെ  ഇരിപ്പു   ഫോമില്‍ 


വാക്കിന്നു മുമ്പേ കൂമ്പില്‍ നിന്നും 
വിടരുന്ന മലരിന്‍റെ  അല്ലി പോലെ 
ഉണരുന്ന ചിരിയുമായൊന്നു  നോക്കി
പിന്നെ പറയുന്നു കുറഞ്ഞ  വാക്കില്‍ 

രാജ്യത്തിന്‍ പുറത്തു നിന്നാണ്  കത്ത് 
രജിസ്റ്ററാണ് ഒപ്പിട്ടു നല്‍കണം പുറത്ത്  
കീശയില്‍ നിന്നൊരു  പേനയെടുത്ത് 
കുത്തിയിരുന്നയാള്‍  എന്നടുത്ത്

ആരുടെ കത്താണ് എന്‍ മനസ്സകത്ത് 
ഒരു ചോദ്യമായി ആരീ സുഹൃത്ത് 
അകത്തൊരു പക്ഷെ പണത്തിനുള്ള 
അറബിതന്‍ ചെക്കും ഡ്രാഫ്റ്റ്മാകാം


അല്പമായുള്ളൊരു ജീവിതത്തില്‍ 
അഹദവന്‍ കൃപ നിറഞ്ഞു നില്‍ക്കാന്‍
അഗതികള്‍ക്കാരോ അറിഞ്ഞു നല്‍കും 
സുകൃതമായൊള്ളോരു വിരുന്നുമാവാം 

*********************************************************
തുടരും 











  

5.22.2013

ഈ സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയില്‍


മഞ്ഞ് മേഘപാളികളില്‍ നിന്നും താഴേക്കിറങ്ങി
കിഴക്ക് കല്ലുമലയില്‍ കൂട് കൂട്ടി .
അവിടെ അമ്പിളി മാമന്‍ തന്‍റെ പുതു വസ്ത്രങ്ങള്‍ അണിയുകയാണ്
 നല്ല ചേലുള്ള വസ്ത്രങ്ങള്‍

"ഇന്നന്തേ ഇത്രയും ഭംഗിയുള്ള വസ്ത്രങ്ങള്‍ അണിയുന്നു"


"ഇന്ന് പതിനാലാം രാവാണ്.

ഒരു ജന്മത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു ദിവസം
യുവത്വം  പൂര്‍ണ്ണമാകുന്ന അപ്പൂര്‍വ നിമിഷങ്ങള്‍
ആ പരിപൂര്‍ണ്ണതയെ  ഒരിക്കലും
 മറക്കരുതാത്തവേളയാക്കണം 
എന്ന് ഞാന്‍ ആഗ്രഹിക്കുന്നു"


"ഇന്ന്  താങ്കള്‍ വളരെയധികം സുന്ദരനായിരിക്കുന്നു

 ഈ സൗന്ദര്യം എന്നും താങ്കള്‍ക്കുണ്ടാവട്ടെ
 എന്ന് ഞാന്‍ ആശംസിക്കുന്നു"

മഞ്ഞിന്റെ ആശംസകള്‍ക്ക്  പുഞ്ചിരിയോടെ തിങ്കള്‍ മറുപടി നല്‍കി


"ആശംസകള്‍ക്ക് നന്ദി"

"ഈ ദിവസം ഞാന്‍ ഔന്നത്യ ത്തിന്‍റെ പൊന്‍ പീഠത്തിലാണ്
നാളെ ഈ പീഠം തേടി മറ്റൊരു ബാല ചന്ദ്രന്‍ യാത്ര ആരംഭിക്കും
അടുത്ത പൌര്‍ണ്ണമി അയാളുടെതാവും"

മഞ്ഞ് താഴേക്കു നോക്കി

അവിടെ  എങ്ങും ഇരുട്ടാണ്‌
കണ്ണു കാണാത്ത ഇരുട്ട്

മുകളില്‍

അവിടെ ഒരായിരം നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു
എണ്ണിയാല്‍ തീരാത്ത അത്രയും നക്ഷത്രങ്ങള്‍

അവള്‍ ചോദിച്ചു

ഇന്നന്താ ഇത്രയും പേര്‍

വ്യാഴനാണവള്‍ക്ക് മറുപടി കൊടുത്തത്

ഇന്ന് ചന്ദ്രന്റെ കിരീടധാരണമല്ലേ

വ്യാഴന്‍ ചിരിച്ചു

എല്ലാം കേട്ട് നിന്ന ശുക്രനും ചിരിച്ചു
ആ ചിരി ഓരോ മുഖങ്ങളില്‍ നിന്നും 
അടുത്തതിലേക്കു പടര്‍ന്നു കൊണ്ടിരുന്നു
ഓരോ നക്ഷത്രങ്ങളും ചിരിച്ചു
ഒരായിരം നക്ഷത്രങ്ങള്‍ ചിരിച്ചു
അനേകായിരം നക്ഷത്രങ്ങള്‍ ഒന്നിച്ചു പുഞ്ചിരിച്ചു

ആ സന്തോഷത്തിലേക്ക് മഞ്ഞിന്റെ

കൈ പിടിച്ചു കൊണ്ടു ചന്ദ്രന്‍ കയറി വന്നു
 നിലാവാകുന്ന ആ കയ്യില്‍ ഒരു കൊച്ചു കുട്ടിയുടെ
കൌതുകത്തോടെ പിടിച്ചു കൊണ്ടു മഞ്ഞ്
അന്തരീക്ഷത്തില്‍ വ്യാപിച്ചു കൊണ്ടിരുന്നു
വെഞ്ചാമാരങ്ങള്‍ വീശുകയാവാം
അല്ലെങ്കില്‍ കൈകള്‍ കൊട്ടി സ്വീകരിക്കയാവാം
താരകങ്ങള്‍ മിന്നിയും കണ്ണുകള്‍ ചിമ്മിയും
 മംഗളഗാനങ്ങള്‍ പാടി കൊണ്ടിരുന്നു

പാറി മറയുന്ന മിന്നായങ്ങളാലുള്ള  പൂവര്‍ഷങ്ങള്‍.

എങ്ങും ആഘോഷമാണ്

മഞ്ഞ് നിലാവിനൊപ്പം

ഭൂമിയില്‍ പടര്‍ന്നു  കൊണ്ടിരുന്നു

കപ്പു മാവില്‍ ആവിലുകള്‍ കലപില കൂട്ടുകയാണ്

മാവില്‍ നിറയെ മധുരം നിറച്ചുവേച്ച
 മാങ്ങ പഴുത്തു നില്‍ക്കുമ്പോള്‍
 അവരെങ്ങനെ ആഹ്ലാദിക്കാതിരിക്കും

അപ്പുറത്ത് മുല്ല വള്ളിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന

 തൈമാവു ഇത് വരെ പൂത്തിട്ടില്ല
അതില്‍ നിറയെ ഇളം തളിരുകളാണ്

ഇന്നത്തെ രാത്രിക്കെന്തു ഭംഗ്യാ

മേലേ കൊമ്പത്തിരുന്ന പൂങ്കുയിലിന്
സന്തോഷം മറച്ചു വെക്കാനായില്ല

ഇളം തളിരുകളില്‍ മഞ്ഞ് കുഞ്ഞു തുള്ളികളായി

 പതുക്കെ പടര്‍ന്നു കൊണ്ടിരുന്നു
ഓരോ ചെറു  സ്പര്‍ശനങ്ങളിലൂടെ ഓരോ  തുള്ളികളെയും
 നിലാവ് ഓരോ  രത്നങ്ങളാക്കി മാറ്റി
ഓരോ രത്നങ്ങളും തിളങ്ങി കൊണ്ടിരുന്നു
ഓരോ ഇലകളിലും അനേകം രത്നങ്ങള്‍ തിളങ്ങി കൊണ്ടിരുന്നു
ഓരോ കൊമ്പുകളിലും ആയിരക്കണക്കിനു രത്നങ്ങള്‍
ഓരോ മരങ്ങളിലും അനേകായിരം രത്നങ്ങള്‍

മണ്ണും വിണ്ണും തിളങ്ങി നില്‍ക്കുമ്പോള്‍

കുയിലിനു പാടാതിരിക്കാന്‍ കഴിഞ്ഞില്ല

ഇനിയും വിരിയാത്തതെന്തെന്റെ മുല്ലേ

ഈ ഭുവനമൊരു സ്വര്‍ഗ്ഗമായി മാറിയിട്ടും
......................................................
......................................
തേന്‍ വരിക്കയുടെ മധുരവും  ആസ്വദിച്ചിരിക്കുകയായിരുന്ന
പുള്ളിക്കുയില്‍ അതേറ്റു പാടി

മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക്

തെക്ക്  നിന്നെത്തിയ കുഞ്ഞു കാറ്റിനൊപ്പം
ആ പാട്ടും അങ്ങനെ  പടര്‍ന്നു കൊണ്ടിരുന്നു

പാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം മലര്‍വാടികള്‍

കുഞ്ഞിക്കാറ്റുമൊത്ത് നൃത്തം ചെയ്തു

ആ മലര്‍ വാടികളില്‍ നിശാ ശലഭങ്ങള്‍

 ഒരുക്കിയ നടന വിസ്മയങ്ങളില്‍
അമ്പിളി മാമന് സന്തോഷമായി
വ്യാഴനും സന്തോഷമായി
നക്ഷത്രങ്ങള്‍ക്കെല്ലാം സന്തോഷമായി

ഒരു ചെറു വണ്ടാണ്‌ ആ പാട്ട് 

മുല്ലപ്പൂവിന്‍റെ കാതില്‍  മൂളിയത് 

മുല്ലമൊട്ടൊന്നു മെല്ലെ കണ്‍‌തുറന്നു നോക്കി


"അമ്പാ താനിപ്പോ എവിട്യാ'
"എന്തൊരു സൗന്ദര്യാ ഈ രാത്രിക്ക് "
ഇത്ര നേരവും വിടരാതിരിന്നുതില്‍ അവള്‍ക്കു സങ്കടമായി

അവള്‍  പുഞ്ചിരിയോടെ ലോകത്തെ നോക്കിക്കൊണ്ടിരിക്കെ 

 വണ്ട്‌ പാറി കൊണ്ടിരുന്നു 
ആ പാട്ട് കേട്ട് 
ഓരോ മൊട്ടുകളും ഉണര്‍ന്നു


ഓരോ പൂവുകളും പുഞ്ചിരിച്ചു

പുഞ്ചിരിക്കുന്ന അനേകം പൂവുകള്‍

അനേകം വര്‍ണ്ണങ്ങള്‍

ഒരായിരം ഗന്ദങ്ങള്‍ സുഗന്ദങ്ങള്‍

കതിരുകള്‍ മൂപ്പെത്തി വിളഞ്ഞ

 മുണ്ടകന്‍ പാടത്തിനു ചാരി
തോട്ടരികിലുള്ള കൈതക്കൂട്ടത്തിലെ
വിരിഞ്ഞ പ്പൂവിനെ മെത്തയാക്കി
ഒന്ന് മയങ്ങുകയായിരുന്ന  ചീവീട്
ഓരോലയുടെ  തുമ്പത്തു കേറി നോക്കി

"ഹോ എന്തൊരു ചന്തമാണീ രാത്രിക്ക്

മഞ്ഞിന്‍ കണങ്ങളും നിലാവും
വിളഞ്ഞ കതിരുകളും കൂടി വയലൊരു
തങ്കപ്പട്ടാക്കി മാറ്റിയിരിക്കുന്നു
തോട്ടിലേക്ക് വന്നു ചാടുന്ന
തെളിനീരോഴുകുന്ന അരുവിയുടെ
കുഞ്ഞോളങ്ങള്‍ നിലാപ്രഭയില്‍
 രത്നങ്ങളായി പതിക്കുന്നു
ഒരു പാട് രത്നങ്ങള്‍ ഒരായിരം വൈരങ്ങള്‍"


വയസ്സനായ പേരാലിന്റെ ചുവട്ടില്‍

പക്ഷെ നിലാവ് വന്നില്ല
ആഗ്രഹമില്ലാഞ്ഞിട്ടല്ല ആല്‍ നിറയെ
ഇലകളുമായി  പരന്നു കിടക്കുകയാണ്

അല്ലേലും അതങ്ങനെയാണല്ലോ

എല്ലാവരെയും തോല്‍പ്പിച്ചു എന്ന് നാം കരുതുമ്പോഴും
നിസ്സാരനായ ഒരാള്‍ക്ക്‌ നമ്മെ തോല്‍പ്പിക്കാനാവും

ഒറ്റക്കവിടെ ചെല്ലുമ്പോള്‍ മഞ്ഞിന് ഒരു രസവും തോന്നിയില്ല


ആരുടേയും മുഖം മ്ലാനമാവുന്നത് അപ്പൂപ്പന് ആലിനു  ഇഷ്ടമല്ല

അദ്ദേഹം മിന്നാമിന്നികളെ വിളിച്ചുണര്‍ത്തി
ഭൂമിയിലെ ഇരുട്ടുകള്‍ മായിക്കൂ
ഓരോ മിന്നാമിന്നികളും മിന്നി കൊണ്ടിരുന്നു
അനേകം മിന്നാമിന്നികള്‍
ഒരായിരം മിന്നാമിന്നികള്‍ മിന്നി കൊണ്ടിരുന്നു

***********************************************
തുടരും ...............



























5.16.2013

വേഴാമ്പലുകള്‍


വേഴാമ്പലുകള്‍ 




എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍

എന്നുമെന്നും കാറു വന്നു മഴ പെയ്യാതോടിടുന്നു
എങ്ങു പോയ്‌ ഒളിച്ചിടുന്നീ നിഴല്‍  മേഘങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍


നിറകുടവും തോളിലേറ്റി നിറമനസ്സില്‍ സ്നേഹമേറ്റി
വരുന്നിതാ തളര്‍ന്നൊരീ മാതൃജനങ്ങള്‍
കനിവിന്നുറവയാം മഹത്ഭാവങ്ങള്‍
കരുണക്കടലായ മഹാ രൂപങ്ങള്‍


എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍


തെങ്ങു മുഴുവന്‍ കൊമ്പന്‍ ചെല്ലി തെങ്ങേലാകെ മണ്ടരിയും
വേരു പോലും തിന്നു തീര്‍ക്കുന്നോരോ പുഴുക്കള്‍
അഞ്ചു മാറും തേങ്ങാ മാത്രം തെങ്ങതൊന്നില്‍ നിന്നീട്ടിടുമ്പോള്‍
നെഞ്ചു നീറി കരഞ്ഞിടും  കൃഷി പാലകര്‍



എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍



കണ്ടലും കൈതയും പണ്ടത്തെ കഥയായി 
കുണ്ടിലും കുഴിലും ഞണ്ട് പോലുമില്ലയിന്നു മുങ്ങാം-
 കുഴി കളിച്ചിരുന്ന പുഴയുറവയില്ലാതെ വറ്റി
കുഴി തീര്‍ത്തു പൂഴിയൂറ്റുന്നോരോ ജനങ്ങള്‍


എന്തുമേതും നോക്കിടാതെ കാട് മുഴുവന്‍ നമ്മള്‍ വെട്ടി
എന്നുമെന്നും വെയിലു തോല്‍ക്കും കുളിര്‍ ധമനികള്‍
ആഞ്ഞിലയും കാഞ്ഞിരവും മഞ്ഞിയും  മറഞ്ഞുപോയി
ആയിരം കാലുമായി നിന്നോരാലും തകര്‍ന്നു പോയ്‌


പൂമണം പരത്തിയോരിലഞ്ഞിപ്പൂമരം കോമരങ്ങള്‍ തുള്ളി നിന്ന
പാലയും പനകളും പാട്ടുകള്‍ മീട്ടിടുന്ന  ഇല്ലിമുളം കൂട്ടവും
മഴുവെടുത്ത്  വെട്ടിമാറ്റി കുഴിയെടുത്തു തൈകള്‍ നാട്ടി
തഴച്ചു നില്‍ക്കും ബ്ബറിന്‍റെ പാലുമൂറ്റി വിറ്റു നാം  


ചെങ്കൊടികളേന്തി നിന്ന മുരിക്കിനെ മുറിച്ചു നാം
പെണ്‍കൊടികള്‍ ചൂടിയോരശോകവും മുറിച്ചു നാം
മണ്‍കുടികള്‍ പൊളിച്ചു മാറ്റി വന്‍ കുടികള്‍ തീര്‍ത്തു നാം
കണ്‍ കുളിര്‍മ നല്‍കിടുന്ന  കുളങ്ങളും കളഞ്ഞു  നാം


എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍


പണ്ടു നമ്മള്‍ കൃഷിയെടുത്ത പുതുമണ്ണില്‍ പണിയെടുത്ത
പൊന്നാര്യന്‍ വിളഞ്ഞോരാ കൃഷിയിടങ്ങള്‍
രണ്ടു മൂന്നു വിളെയുടുത്തു പിന്നെ എള്ളും കൊയ്തെടുത്തു
വിണ്ടു കീറാന്‍ മടിച്ചിരുന്ന കൊയ്ത്തു കണ്ടങ്ങള്‍

പാറിടുന്ന തുമ്പികളും തേടി  വരും തത്തകളും
പോന്നു പോലും തോറ്റിടുന്ന  കതിര്‍മണികള്‍ ആ
പാടമെങ്ങും നമ്മള്‍ മൂടി കുന്നിടിച്ച മണ്ണ് കൂട്ടി
പണിഞ്ഞിടാനായി കിണഞ്ഞിടുന്നു  രമ്യ ഹര്‍മ്മങ്ങള്‍


രണ്ടു മൂന്നു നിലയെടുത്തു പിന്നെ ചുറ്റും മതിലെടുത്തു
കണ്ടിടുമ്പോള്‍ നോക്കുവാനായി കരിങ്കോലങ്ങള്‍
മുണ്ടുടുത്തോരാതിന്നു ചോട്ടില്‍ കറുത്ത ബോഡില്‍  എഴുതിടുന്നു
 കൊണ്ടുപോടാ നിന്റെയോരാ കരിങ്കണ്ണുകള്‍


എങ്ങുമെങ്ങും കിണറു വറ്റി കുടി നീരാകെ മുട്ടി
എന്‍റെ നാടിനെന്തു പറ്റി ഈ പരീക്ഷണങ്ങള്‍
ഈ പരീക്ഷണങ്ങള്‍ റബ്ബിന്‍ പരീക്ഷണങ്ങള്‍


വെന്തിടുന്ന ചൂടകറ്റാന്‍  മുന്തിയൊരു എ സി കേറ്റി
അന്തിയെയും കാത്തിരിക്കും പണചാക്കുകള്‍
ചന്ദ്രനില്ലാ  രാവിലെല്ലാം ചുറ്റും അന്തകാരമകറ്റുവാന്‍
ചന്തമില്ലാ പാനീസുകള്‍ വന്നു കേറുന്നു


ഉണരുവാന്‍ നേരമായി       നാടിന്‍  പ്രകൃതിയേ
പുണരുവാന്‍ സമയമായി
നടുക നമ്മള്‍ മരങ്ങളെ വീട്ടിലും നമ്മുക്ക് ചുറ്റിലും
നട്ടിടാം വയലുകള്‍ നല്ല നാളെ വിളഞ്ഞിടാന്‍

5.02.2013

അമ്മ അറിയുവാന്‍



സരബ് ജിത് സിംഗ് 


ഒരായുസ്സ് തടവറയില്‍ എരിഞ്ഞു തീര്‍ന്നു പോയ
ആഭാരത പുത്രന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ .............


ഒരിക്കലെങ്കിലും തന്‍റെ അമ്മയുടെയും സഹോദരിയുടെയും മുഖ മെങ്കിലും കാണാന്‍ കൊതിച്ച ഒരു മകന്‍റെ മനസ്സിലൂടെ ഒരല്പനേരം 


അമ്മ അറിയുവാന്‍ 


അറിയുന്നുണ്ടാകുമെന്‍ മനസ്സ് 
പൊരിയുകയാണീ കുടുസ്സില്‍ 
അറിയില്ല തീരുന്നതെന്നീ തമസ്സ് 
അലിയുന്നില്ലിവര്‍ തന്‍ മനസ്സ് 
പൊലിയുന്നതെന്‍ ജീവിത നഭസ്സ്
പുലരുമോ എനിക്കുമോരുഷസ്സ്

പണ്ടാംഗലേയര്‍ വിഭജിച്ചതാം മനസ്സ് 
രണ്ടാക്കി അവര്‍ തളര്‍ത്തി  ഭാരത യശസ്സ് 
കണ്ടാല്‍ പോലുമിരുകൂട്ടര്‍ക്കും നജസ്സ്
കണ്ടില്ലിവര്‍ സത്യം തങ്ങള്‍  ഒരേ ജനുസ്സ് 



 പഞ്ച നദികള്‍ തന്നുടെ   വിഹായസ്സ്
പുഞ്ചിരി തൂകുന്നോരെന്‍ അമ്മ വചസ്സ് 
പൂത്തു നിന്നൊരാ സന്തോഷ സദസ്സ് 
കാത്തു സൂക്ഷിപ്പാണിന്നുമെന്‍ മനസ്സ്  


കൊഞ്ചുന്ന  സോദരി പ്പ്രാവിന്‍ കൊലുസ്സിന്‍
മഞ്ചു  ചിഞ്ചിതമാണിപ്പോഴും മനസ്സില്‍ 
 വീണ്ടാവര്‍ത്തിച്ചീടുമോ ഇതെന്നായുസ്സില്‍ 
വന്നീടുമോ ഒരു നാള്‍ ആ വാഗ ബസ്സില്‍