8.29.2013

പത്താം തരത്തിലെ യാത്രാമൊഴി

ജീവിതത്തില്‍ നമ്മള്‍ പല യാത്രയയപ്പുകള്‍ക്കും സാക്ഷിയാകാറുണ്ട്‌ 
പലര്‍ക്കും നാം യാത്രയയപ്പുകള്‍ നല്‍കുന്നു.
പലരും ചേര്‍ന്ന് നമ്മെ യാത്രയാക്കാറുണ്ട് 
എന്നാല്‍ ഇതില്‍ എല്ലമുപരി മനസ്സില്‍ തങ്ങി നില്‍ക്കുന്ന 
ഒരു യാത്രയയപ്പും യാത്ര പറച്ചിലുമാണ് പത്താം ക്ലാസിലേത് 

പത്തുവര്‍ഷം ഒന്നിച്ചു പഠിച്ച ഒന്നിച്ചു കളിച്ച ഒരു പാട് പേര്‍ 
പരസ്പരം യാത്രയാക്കുന്ന യാത്ര ചോദിക്കുന്ന ആ രംഗം 
ആരുടെ മനസ്സില്‍ നിന്നാണ് മാഞ്ഞു പോവുക 

തന്റെതെന്നു അഭിമാനിച്ചിരുന്ന ആ സ്കൂളിലെ ഓരോന്നും- 
താന്‍ പഠിച്ചു വളര്‍ന്ന ക്ലാസ് മുറികള്‍ അതിലെ ബെഞ്ചുകളും ഡസ്കും 
ഓടി കളിച്ചിരുന്ന നടുമുറ്റം ഓലകളാല്‍ പീപികള്‍ നിര്‍മിച്ചിരുന്ന തെങ്ങിന്‍ തടങ്ങള്‍ 
സൊറ പറഞ്ഞിരുന്ന തണല്‍മരങ്ങള്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന പൂച്ചെടികള്‍ 

പരസ്പരം കൊത്തിയും കൊളത്തിയും നടന്നവര്‍പോലും വര്‍ഷങ്ങളുടെ 
ബന്ധങ്ങള്‍ക്കിടയില്‍   മാനസികമായി പരസ്പരം ഇഴ ചേര്‍ക്കപ്പെട്ടവരായി മാറി കഴിയുമ്പോഴാണ് അവര്‍ താളുകളില്‍ കുറിച്ചിടുന്നത് "ഓര്‍ക്കുക വല്ലപ്പോഴും "
നിങ്ങള്‍ ഓര്‍ക്കുന്നില്ലേ ഓട്ടോഗ്രാഫിലെ ആ വരികള്‍ "കലഹിച്ചതൊക്കെ മറക്കണേ സ്നേഹിക്കാന്‍ മാത്രമേ എനിക്കറിയൂ"

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്നവര്‍ മുതല്‍ അവസാനവര്‍ഷം എത്തിയവര്‍ വരെയുള്ള 
അദ്ധ്യാപകര്‍ യാത്രയയപ്പ് യോഗത്തിലെ  ഉപദേശങ്ങള്‍ക്കിടയില്‍ അറിയാതെ വിങ്ങി പൊട്ടുമ്പോള്‍ ശിഷ്യരോടുള്ള വാത്സല്യത്താല്‍  കണ്ണീര്‍ തുള്ളികള്‍ തുടക്കുമ്പോള്‍ (ഒന്നാം ക്ലാസിലെ കൊച്ചു കുട്ടികള്‍ ടീച്ചര്‍ ചൊല്ലുന്നത് അതിനേക്കാള്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചു ചെല്ലുന്നത് പോലെ)ഓരോ  പത്താം ക്ലാസുകാരനും വിങ്ങിപ്പോട്ടുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്ന രംഗം 

തന്റെ സഹ വിദ്യാര്‍ഥി ഓട്ടമത്സരത്തില്‍ ഒന്നാമനാവാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ഥിക്കുന്ന കൂട്ടുകാരന്‍ 
യുവജനോthസവത്തില്‍ ചങ്ങാതിയുടെ പാട്ടിന്നു ഊഴം കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് ഉറക്കം വരാതിരിക്കാന്‍ തമാശകള്‍ പറഞ്ഞും വേണ്ട മുന്കരുതലുകളെ കുറിച്ച് ഓര്‍മപ്പെടുത്തിയും നിങ്ങള്‍ എത്ര രാവുകള്‍ ഉറക്കമൊഴിച്ചത് 

നിങ്ങള്‍ ഒന്നാം സ്ഥാനക്കാരനായി ഓടിയെത്തുമ്പോള്‍ വാരിയെടുത്ത് കണ്ണീര്‍ പൊഴിക്കുന്ന കൂട്ടുകാര്‍,ഒരു ദിവസം ക്ലാസില്‍ കാണാതിരുന്നാല്‍ ആധിയോടെ വീട്ടിലേക്കു ഓടി വരുന്ന ആ ചങ്ങാതിമാരെ 

ഒന്നും മറക്കാന്‍ മനുഷ്യായുസ്സ് ഉള്ളിടത്തോളം കഴിയില്ല 
ആ നൊസ്റ്റാള്‍ജിയയിലേക്ക് 
പത്താം ക്ലാസിലെ മാര്‍ച്ച് മാസത്തിലെ ആ യാത്രാ മൊഴികളിലേക്ക് 


കൂട്ടുകാര്‍ ഒത്തു കൂടി 
കെസ്സ് പാട്ടുകള്‍ കൊട്ടി പാടി
കൂട്ടത്തില്‍ ചില കൂട്ടുകാരെ
കൂട്ടം കൂടി  എടുത്തു പാടി

പത്തു കൊല്ലത്തിന്‍   ഒത്തൊരുമ
ചിത്തമില്‍ നിന്നു എന്ന് മായും
എന്‍ മിത്രമേ നീയെന്റെ ഖല്‍ബിന്നു
എന്തിനിത്ര സ്വന്തമായി

നിറഞ്ഞ് കണ്ണു തുളുമ്പിടല്ലേ
നാളെ നമ്മള്‍ പിരിഞ്ഞിടുമ്പോള്‍
നമ്മെ വലിചിടട്ടെ  കാന്തമായി 
നല്ചന്തമേറമീ  ബന്ധമെന്നും

സുഗന്ധമേറും ചന്ദനം പോല്‍
വിരിഞ്ഞിടുന്നോരിലഞ്ഞി പോലെ
പരന്നിടട്ടെ ഈ പരിമളങ്ങള്‍
പടര്‍ന്നിടട്ടെ ഈ പരിചയങ്ങള്‍

പടര്‍ന്നു പന്തലിചോരീ
പെരും മരത്തിന്‍ കായ പൊട്ടി
പുറത്തെത്തും  അപ്പൂപ്പന്‍
താടികളായി ഉയരത്തില്‍

പാരില്‍ നാളെ പാറും നമ്മള്‍
പല കാറ്റില്‍ പല വഴിക്കായി
പലരുമെത്തും പലവിധത്തില്‍ 
പലനാട്ടില്‍ പലനിലക്കായി 

ഉയരങ്ങള്‍ കീഴടക്കാന്‍
ഉണര്‍ന്നു നാം പറന്നിടേണം
മുടക്കങ്ങളില്‍ ഉടക്കിടാതെ
മിടുക്കരായി വളര്‍ന്നിടേണം

ഇഷ്ടമായോരെന്‍  കൂട്ടുകാരാ
ശ്രേഷ്ടമാകുമീ ബന്ധമെന്നും
വിശിഷ്ടമായൊരു  രാഗമായി
മീട്ടിടുമെന്‍ ഹൃത്തിലെന്നും 

8.27.2013

ഒരു മയില്‍ പീലിയും .....


എന്നെ മനസ്സിലായില്ലേ
ഞാനായിരുന്നു നിനക്കന്നു മയില്‍‌പീലി തന്നത്
നിന്റെ പുസ്തകത്തില്‍ നീയത് വെക്കുമ്പോള്‍
നീ പറഞ്ഞ വാക്കുകള്‍
 ഇതെന്റെ പുസ്തകത്തിലും നീ എന്റെ മനസ്സിലും

എന്താണ് നീ ആലോചിക്കുന്നത്
ഇത് വായിക്കുമ്പോഴും നിന്റെസംശയം തീര്‍ന്നില്ല എന്ന് നിന്റെ
മുഖത്ത് നിന്നും എനിക്ക് വായിക്കാന്‍ കഴിയുന്നു

ഞാന്‍ നിനക്കായി നല്‍കിയിരുന്ന നെല്ലിക്കയുടെ ആ  മരം മുറിച്ചു പോയി
അല്ലെങ്കില്‍ ആ മരത്തിലെ മധുരം നിറഞ്ഞ ഒരു നെല്ലിക്ക തിന്നുമ്പോള്‍
നിന്റെ മുഖത്തെ കയ്പ് മാറുമായിരുന്നു.
പൂചെടിക്കായ പറിക്കാനായി കുറ്റിക്കാട്ടില്‍ കേറിയപ്പോള്‍
നിന്റെ കൈത്തണ്ടയില്‍ തേനീച്ച കുത്തിയപ്പോള്‍
ഞാന്‍ എന്റെ നഖങ്ങളാല്‍ അതിന്റെ മുള്ളെടുത്തു കളഞ്ഞത് നിനക്കൊര്‍മയുണ്ടോ

ഛെ ഇയാളുടെ  മുഖം എന്താണ്  ഇപ്പോഴും കടുന്നല്‍ കുത്തിയപോലെ
ന്‍റെ ദൈവമേ ഈ വിശ്വാസമില്ലായ്മയുടെ മുള്ള് എങ്ങനെ ഞാന്‍ നീക്കും



അന്ന്  പാടവരമ്പിലൂടെ നടന്നു വരുമ്പോള്‍
ചെറുമികള്‍ പാട്ടുപാടി ഞാറു  നടുന്നതും നോക്കി നടക്കവേ
ഉഴുതിട്ട കണ്ടത്തിലേക്ക്‌  വഴുതി വീണ നിനക്ക് ഉടുക്കാന്‍ ഞാന്‍ എന്റെ കുപ്പായം
നല്‍കിയ ശേഷം നിന്റെ ഉടുപ്പിലെ ചളി ഞാന്‍  കഴുകി കളയുമ്പോള്‍ അതില്‍ സൂക്ഷിച്ച മല്ലിക പൂവ് എന്റെ കയ്യില്‍ നിന്നും കൊത്തി പറിച്ച നീ അതു  ഇതളുകള്‍ ആക്കി എന്റെ തലയില്‍ വിതറിയതു ഓര്‍ക്കു..........................

ഓ കള്ളീ നിന്റെ മുഖമെന്തേ തുടുക്കുന്നു
മതി ഇത്രയേ ഞാന്‍ ആഗ്രഹിച്ചുള്ളൂ ,നിന്റെ മനസ്സില്‍ നിന്നും എന്റെ ഓര്‍മ്മകള്‍ ഒന്ന് പൊടീ തട്ടിയെടുക്കുക

താങ്ക്സ്‌ ഇനി അടുത്ത പോസ്റ്റിലേക്ക് പൊയ്ക്കോളൂ
അവിടെ ഇന്ന് നിനക്കിഷ്ടപ്പെട്ടവര്‍ കാത്തിരിപ്പുണ്ടാവും
ഞാന്‍ പോട്ടെ
 ഗുഡ്  ബൈ



















8.21.2013

പുഴു തിന്നുന്ന ബന്ധങ്ങള്‍

പുഴു തിന്നുന്ന ബന്ധങ്ങള്‍


ഏതോ വണ്ടി വന്നു നില്‍ക്കുന്നതും അതില്‍ നിന്നും ആരൊക്കെയോ ഇറങ്ങുന്നതും
 കണ്ടു കൊണ്ടാണ് ഉറക്കില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്.
ആരാവും അത് ന്‍റെ മോന്‍ തന്നെയാവും. 
നിശബ്ദതക്ക് ഭംഗം ഏല്‍പ്പിച്ചു കൊണ്ട് എന്തോ ശബ്ദം കേള്‍ക്കുന്നു.
കൂടുതല്‍ ശ്രദ്ധിച്ചു നോക്കി.ആരോ വരുന്ന പോലെ   

"അമ്മേ" ഒരു വിളിക്ക് വേണ്ടി അവര്‍ കാതോര്‍ത്തുകിടന്നു
വഴിയില്‍ വീണു കിടക്കുന്ന കരിയിലകള്‍ ഞെരിഞ്ഞമരുന്നു.
എനിക്കറിയായിരുന്നു അവന്‍ വരും
കാരണം അവനു വരാതിരിക്കാനാവില്ല.
അവനെ ഞാന്‍ എത്ര സ്നേഹിച്ചിരുന്നുഎന്ന് അവനറിയാം 
ഈ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചത് അവനും അവന്റെ പഠനത്തിനും വേണ്ടിയായിരുന്നു. വളര്തിയുണ്ടാക്കാന്‍ ഞാന്‍ സഹിച്ച പ്രയാസങ്ങള്‍  അവന് നല്ല ബോധ്യമുണ്ടാവും 

അന്ന് ഒരിക്കല്‍ ഒരു രാത്രി പാതിരയായിക്കാണും 
ഉറക്കത്തില്‍ എന്തോ ദുസ്വപ്നം കണ്ടു പേടിച്ചുണര്‍ന്നതായിരുന്നു,
  തൊട്ടിലില്‍ നിന്നും കുഞ്ഞിന്റെ ഞരക്കം കേള്‍ക്കുന്നത് പോലെ തോന്നിയപ്പോള്‍ 
പെട്ടെന്ന് ചാടിയെണീറ്റു.
കുട്ടിയെ തൊട്ടു നോക്കിയപ്പോള്‍ ഞട്ടിപ്പോയി
പനി കൊണ്ട് അവന്റെ ശരീരം പോള്ളുകയാണ്. 
പല്ലുകള്‍ കിരുകിരെ ശബ്ദമുണ്ടാക്കി  കൊണ്ട് അവനാകെ വിറക്കുകയാണ്.
വെറച്ച പനി.നട്ടപ്പാതിരക്ക് അന്ന് കാളവണ്ടിക്ക് പോലും പോകാന്‍ കഴിയാത്ത
പഞ്ചായത്ത് റോഡിലൂടെ അവനെയും എടുത്ത് പായുകയായിരുന്നു
ആറു മൈല്‍ ദൂരം എത്ര സമയം കൊണ്ട് പിന്നിട്ടു എന്നൊന്നും അറിയില്ല 
വൈദ്യരുടെ വീട്ടില്‍ എത്തിയതും ഉമ്മറത്ത് കുഴഞ്ഞു വീണു പിന്നെ കിടന്ന കിടപ്പില്‍ നില വിളിക്കയായിരുന്നു

ഭാഗ്യണ്ട് ഇപ്പൊ എത്തിച്ചില്ലേല്‍ കുട്ടിക്ക് എന്തേലും ഒരു കോര്ങ്ങേട് ഉണ്ടാകുമായിരുന്നു ദൈവം കാത്തു.ന്നാലും ഞാന്‍ സമ്മതിച്ചിരിക്ക്ണു
മാതൃത്വം എന്ന ശക്തി നിന്റെ ഉള്ളില്‍ ഉള്ളത് കൊണ്ട് മാത്രമാണ് നിനക്ക് ഇത്രയും ദൂരം ഈ വേഗത്തില്‍ താണ്ടാന്‍ സാധിച്ചത് പറയുമ്പോഴും വൈദ്യരുടെ മുഖത്ത് ആശ്ചര്യം നിഴലിച്ചിരുന്നു

അന്നു മനസ്സില്‍ ഉറപ്പിച്ചതായിരുന്നു തന്‍റെ മോനെ  ഒരു ഡോക്ടര്‍ ആക്കണമെന്ന്.പിന്നീട് അങ്ങോട്ട്‌ തന്റെ ജീവിതം ചിലവഴിച്ചത് അതിനു വേണ്ടിയായിരുന്നു
ഇപ്പോള്‍ ഇതാ ആ മകന്‍ ഒരു ഡോക്ടര്‍ ആയി തിരിച്ചു വരുന്നു  

കരിയിലകളുടെ ഞരിച്ചില്‍ ശബ്ദം കൂടുതലായി വരികയാണ്.
തീര്‍ച്ചയായും ഇത് തന്റെ മകന്‍ തന്നെയായിരുക്കും.
അന്ന് അവനു പനിച്ചു വിറച്ച അതേ അവസ്ഥയില്‍ തന്നെയാണല്ലോ താനും ഇപ്പോള്‍.
അവന്റെ അടുത്ത് താക്കോല്‍ ഉണ്ടായാല്‍ മതിയായിരുന്നു.പുതപ്പ് മാറ്റാന്‍ കഴിയുന്നില്ല
പനി അതിന്റെ പരമാവധിയിലാണ് ശരീരം ആസകലം വിറക്കുകയാണ്
ഒരു ഗ്ലാസ് കട്ടന്‍ ചായ കിട്ടിയെങ്കില്‍ ആഗ്രഹിക്കനല്ലാതെ എന്ത് ചെയ്യാന്‍
താന്‍ ഇപ്പോള്‍ നിസ്സഹായാണല്ലോ 
എണീക്കാന്‍ ശ്രമിച്ചു കട്ടിലിന്റെ കാലില്‍ കൈ കൊണ്ട് പിടിച്ചു പിടുത്തം ഉറക്കുന്നില്ല,
സാരമില്ല മോന്‍ ഇപ്പൊ ഇങ്ങു എത്തോലോ.

അടുത്ത് വരുന്ന പാദപതന ശബ്ദത്തിനായി ചെവികള്‍ കട്ടിലില്‍ ചേര്‍ത്ത് വെച്ചു. 
ഇനി മോനെങ്ങാനും താക്കോല്‍ മറന്നു വെച്ച് പോന്നിട്ടുണ്ടാവുമോ.
അവന് അറിയില്ലല്ലോ എനിക്ക് ഇവിടെ നിന്നും എണീക്കാന്‍ വയ്യെന്ന കാര്യം
ഇനിയിപ്പോ മരുമോള്‍ എങ്ങാനും അവന്റെ ഒപ്പം വരുന്നുണ്ടാവ്വോ.
ഇല്ലാതിരിക്കട്ടെ എന്ന് മനസ്സ് പ്രാര്‍ഥിക്കുന്നു. 
വൃത്തിഹീനയായ ഒരമ്മയാണ് തന്റെ ഭര്‍ത്താവിന് ഉള്ളത് 
എന്നറിയുമ്പോ അവനു മകനോട് ദേഷ്യം തോന്നില്ലേ.
അവള്‍ വരാതിരുന്നാല്‍ മതിയായിരുന്നു.
ഇനിയിപ്പോ എങ്ങനെ അവര് ഉള്ളില്‍ കേറുന്നതിന്നുമുമ്പ്
തന്റെ ഈ മൂത്രം നിറഞ്ഞ ഉടുപ്പും പുതപ്പുമൊക്കെ ഒന്ന് മാറ്റുന്നത്
മൂത്രം മാത്രല്ല ഒന്ന് രണ്ടു പ്രാവശ്യം സ്വല്പം മലവും പോയിട്ടുണ്ട്
ഇതൊക്കെ വൃത്തികേടാണെന്ന് അറിയാഞ്ഞിട്ടല്ല
കെടന്ന കേട്പ്പില്‍ നിന്നും ഒന്നനങ്ങാന്‍ കഴിയേണ്ടേ 
ഏഴു  ദിവസായിലെ പനി തുടങ്ങിയിട്ട്.അന്ന് തന്നെ മകനെ വിളിച്ചിരുന്നു 
മരുമകളാണ് ഫോണ്‍ എടുത്തത്.
അവര്‍ ഏതോ യാത്രയില്‍ ആണത്രേ താജ് മഹല്‍ കാണാന്‍വാരാണസി കാണാന്‍.മടങ്ങി വന്ന ഉടനെ വിളിക്കാം എന്ന് പറഞ്ഞാണ് അവള്‍ വെച്ചത്
 തൊടക്കത്തില്‍ ഇത്ര ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല
 അഞ്ചാം ദിവസം ച്ചിരി കൂടുതല്‍ ആയപ്പോ ആസ്പത്രിയില്‍ പോ
ഡോക്ടര്‍ മരുന്ന് തന്നപ്പോള്‍ പറഞ്ഞതാ കുറവില്ലേല്‍ നാളെ വരണം.
പോവണം എന്ന് ഉറപ്പിച്ചാണ് പിറ്റേന്ന് ഉണര്‍ന്നത് 
എണീക്കാന്‍ നോക്കുമ്പോഴാണ് ആ സത്യം അറിയുന്നത്
തന്റെ വലത്തേ കാല്‍ അനക്കമറ്റിരിക്കുന്നു. 

കാലൊച്ചകള്‍ ഇപ്പോള്‍ കൂടുതല്‍ അടുത്ത് എത്തിയിരിക്കുന്നു
ഒപ്പം എന്തൊക്കെയോ വലിക്കുന്ന ശബ്ദ ങ്ങളും കേള്‍ക്കുന്നു.
എന്തോക്കെയീ മക്കള്‍ കൊണ്ട് വരുന്നത് 
ഈ അമ്മക്ക് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ സമ്മാനങ്ങള്‍ അല്ല.നിങ്ങളുടെ സാമീപ്യം അത് മാത്രമാണ് പിന്നെ എന്തിനു ഇതൊക്കെ കൊണ്ട് വരുന്നു.

കാലൊച്ചയും കിലുക്കങ്ങളും ഒക്കെ മുറ്റത്ത്‌ എത്തിയിരിക്കുന്നു
ഏതായാലും ഒന്ന് ചിരിക്കാന്‍ ശ്രമിക്കാം
.വേദനകള്‍ ഇപ്പോള്‍ അകന്നു പോയിരിക്കുന്നു

താന്‍ കാത്തിരുന്നു കാത്തിരുന്ന ആ നിമിഷം 
പഠിച്ചു ഡോക്ടര്‍ ആയ തന്റെ മകന്‍ തന്നെ തേടി വരുന്ന 
ആ സമയത്തിന് വേണ്ടി അവര്‍ മുഖത്തിന്‌ 
പുഞ്ചിരിയുടെ മുഖംമൂടിയും നല്‍കി അവര്‍ കാത്തിരുന്നു

വാതിലുകള്‍ തുറക്കാതെ തന്നെ ആഗതന്‍ അകത്തു കയറിയപ്പോഴാണ് അവര്‍ ആളെ തിരിച്ചറിഞ്ഞത് എങ്കിലും അവര്‍ തന്റെ മുഖത്തെ പുഞ്ചിരി മായ്ക്കാതെ അയാളെ നോക്കി
ഇല്ല അന്ന് താന്‍ മകനെ എടുത്ത് ഓടിയത് പോലെ തന്നെയും എടുത്തോടാന്‍ ഇനി ആരും വരില്ല
 അവര്‍ കണ്ണുകള്‍ അടച്ചു കിടന്നു

മുറ്റത്തും വഴിയിലും  കരിയിലകള്‍ കുമിഞ്ഞു കൊണ്ടിരുന്നു 
കുറെ ദിവസങ്ങള്‍ക്കു ശേഷം ആ വീടിന്നു മുന്നില്‍ ഒരു വണ്ടി വന്നു നിന്നു
 അതില്‍ നിന്നും ഡോക്ടര്‍ ഇറങ്ങിയത് കണ്ടു അയല്‍വാസി നാണു ചോദിച്ചു .
ഹാവൂ ഡോക്ടര്‍ ജോലീ കേറീട്ടു നടാടെ വരാണല്ലോ
അതെ
ന്തേ പ്പൊ പ്രത്യേകിച്ച്
ഒന്നൂല്ല ഇന്നലെ അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല
*******************************************************
വാതില്‍ തുറക്കുമ്പോഴേ ഒരു ദുര്‍ഗന്ധം പുറത്തേക്കു പ്രവഹിച്ചു അയാള്‍ മൂക്ക് പൊത്തി പിടിച്ചു കൊണ്ട് അകത്തേക്ക് കേറി
കട്ടിലില്‍ അമ്മയുടെ ശരീരത്തില്‍ നിറയെ പുഴുക്കള്‍ അരിച്ചു നടക്കുകയാണ്
അമ്മ മരിച്ചിരിക്കുന്നു.
താന്‍ ഒരിക്കല്‍ ചാഞ്ഞു കിടന്നിരുന്ന ആ മാറുകളില്‍ പുഴുക്കള്‍ പാഞ്ഞു നടക്കുകയാണ്
ചെറുപ്പത്തില്‍ താന്‍ തല മറിഞ്ഞിരുന്ന മടിത്തട്ടും വയറും അവര്‍ തിന്നു തീര്‍ത്ത ശേഷം മതിച്ചു നടക്കുകയാണ് .
തന്റെ ചുമ്പിച്ചിരുന്ന ആ ചുണ്ടുകള്‍ അവര്‍ കാര്‍ന്നു തിന്നുകയാണ്

മരണം നടന്നിട്ട് ഒന്നരമാസം കഴിഞ്ഞിരിക്കുന്നു പോലീസ് സര്‍ജന്‍ അത് പറയുമ്പോള്‍ നാണു  അറിയാതെ ചോദിച്ചു പോയി
അല്ല ഡോക്ടറെ ഈ ഒന്നരമാസം എതമ്മയായിരുന്നു നിങ്ങള്‍ക്കമ്മ
അപ്പൊ ഇവര്‍ക്ക് അയല്‍വാസികളും ഉണ്ട് ല്ലേ
പോലീസ് സര്‍ജന്‍ തിരിച്ചു  ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല 




8.11.2013

ഹ മുക്ക്

പഴമുക്കം പുഴക്കക്കരെ പടിഞ്ഞാറെമുക്കിലെ തെക്കേ മുക്കിലുള്ള പോന്മുക്കം വീട്ടില്‍ മുക്ക്രിക്ക   രണ്ടു ബക്കറ്റു വെള്ളം മുക്കി ബാത്ത് റൂമില്‍ കേറാന്‍ നോക്കുമ്പോഴാണ് അവിടന്നാരോ മുക്കുന്നത്‌ കേട്ടത്
അപ്പോഴേക്കും മുക്കും മൂലയും അടിച്ചു വാരി കൊണ്ടിരുന്ന ഭാര്യ പറഞ്ഞു "നിക്കിം  ഞമ്മളെ മുക്ക് പണ്ടം നെറം പറ്റെ പോയ്‌, അതൊന്നു മുക്കി കൊണ്ടിരി"
ഞമ്മള്‍ മുക്കിം മൊരണ്ടും  ണ്ടാക്ക്ണ പണം ഓള്‍ക്ക് മുക്കാനെന്നെ തെകീല ഹമുക്ക്
"ഇതാ ഇത് രണ്ടും സ്വര്‍ണ്ണം മുക്കാനുള്ള പണം"
പടച്ചോനെ ഇത് എപ്പളാ പോക്കിയേ
ഏയ്‌ ഇത് ങ്ങളതല്ല ഇത്  ഇഞ്ച അബു പീടീക്ക് തന്ന പൈസേന്നു മുക്ക്യേതാ"ആ പിന്നെ ആ കള്ളമ്മാര്  മുക്കി കൊല്ലാന്‍ നോക്ക്യ ചെക്കന് ല്ലേ അവിടെ ഒന്നു പൊയ്ക്കോളീ"ഏതായാലും കള്ളന്മാരെ അന്ന് തന്നെ പൊക്കിയത് ഭാഗ്യം 
പീടികയില്‍ എത്തിയപ്പോള്‍ പേപ്പര്‍ വായിച്ച് കൊണ്ടിരുന്ന മാക്കു  മൂക്കുപ്പൊടി വലിച്ചു കേറ്റി കൊണ്ടിരിക്കുന്ന ചെക്കുവിന് പത്രവിശേഷങ്ങള്‍ മുക്കിയും മൂളിയും വായിച്ച് കൊടുക്കുന്നു.സോളാരില്‍ പത്തു കോടി മുക്കി.മുഖ്യന്റെ നോക്കു(കാര)ന്റെ  താക്കോലുമായി നടന്ന ഒരു സരിതയത്രേ ഇത്ര പണം മുക്കിയത്. ഇപ്പൊ അവളെ കാണാനില്ലത്ര ആരാവും അവളെ മുക്കിയത്."ആരെങ്കിലും മുക്കട്ടെ ങ്ങപ്പോ ഏത് ചായെ വേണ്ടത്" ചായക്കലത്തില്‍ നിന്നും വെള്ളം മുക്കി കൊണ്ട് പീടികക്കാരന്‍ അയമോട്ടി ഇടയില്‍ കേറി "മുക്കല്‍കാരെ കൊണ്ട് തോറ്റ്ക്ണ് ഏതൊക്കെ തരത്തിലാ മുക്കല്‍  മുക്ക്അ മുക്ക്അ സകലം മുക്കട്ടെ " ഹമുക്കാള്"





8.10.2013

ഒരു ലൈക്കും പിന്നെ ഒരു കമണ്ടും

ഒരു ലൈക്കും പിന്നെ ഒരു കമണ്ടും
(കാലചക്രത്തിലൂടെ )
സ്നേഹം പങ്കു വെക്കാന്‍ ഒരാളെ അന്വേഷിച്ച് ഞാന്‍ അലയവേ 
ഒരു ചിങ്ങമാസത്തില്‍ പാടത്ത് കൊയ്ത്തു നടക്കുമ്പോഴാണ് (1992ല്‍) ഞാന്‍ അവളെ കണ്ടുമുട്ടിയത്
ആര്യന്‍ പാടത്തെ വിളഞ്ഞ നെല്ലിന്റെ നിറമുള്ള ഒരു മെലിഞ്ഞ ഒരു നാടന്‍ സുന്ദരി 


ഓമലെ ആരോമലേ
ഒന്ന് ചിരിക്കൂ ഒരിക്കല്‍ കൂടി
അവളെന്നോട് ചിരിച്ചു റോസാപ്പൂ വിടരുന്ന പോലെ ഒരു പുഞ്ചിരി
നൂറ്റാണ്ട് അസ്തമിച്ചതോടെ ലോകത്ത് പുതിയ മാറ്റങ്ങള്‍ പ്രകടമായി
ഇന്റര്‍നെറ്റ് പതുക്കെ പഴയ ഓര്‍മ്മകള്‍ പലതും ഡിലീറ്റ് ചെയ്തു.

അങ്ങനെ ഒരു ദിവസം 2002 ഞാന്‍ പുതിയ സഹസ്രാബ്ദത്തിലെ എന്റെ പുതിയ മില്ലേനിയം ഫ്രണ്ടിനെ കണ്ടുമുട്ടി മാമ്പഴം കാര്‍ബണ്‍ ഇട്ട് പഴുപ്പിച്ചു വില്‍ക്കുന്ന ഒരു പഴ ക്കടയില്‍ ഫ്രൂട്സ് വാങ്ങാന്‍ വന്നതായിരുന്നു അവള്‍.
വെയിലത്ത് ഉണങ്ങിയ റബ്ബര്‍ ഷീറ്റ് പോലെ ഗോള്‍ഡന്‍ നിറമായിരുന്നു അവള്‍ക്കന്ന്
അവളെ കണ്ടപ്പോള്‍ ഞാന്‍ ആ പഴയ പാട്ട് ഒന്ന് റിപ്പീറ്റ് ചെയ്തു

ഓമലെ ആരോമലേ
ഒന്ന് ചിരിക്കൂ ഒരിക്കല്‍ കൂടി
"ഓ എന്താ വെറും ഒരു ചിരികൊണ്ട്"
അവള്‍ മുഖം ഒന്ന് വക്രിച്ചു കൊണ്ട് പറഞ്ഞു
എനിക്ക് അവള്‍ പറഞ്ഞത് മനസ്സിലാകാത്തതിനാല്‍ ഞാന്‍ ഒരിക്കല്‍ കൂടി പാടാന്‍ തുടങ്ങി
ഓമലെ ആരോമലേ
(ബാക്കി പാടിയത് അവളായിരുന്നു)
ഒന്നിച്ചിരിക്കൂ ഒരിക്കല്‍ കൂടി
അങ്ങനെ ഞങ്ങള്‍ ഒന്നിച്ചിരുന്നു ഒര്കിട് പൂ പോലെ അവെളെന്നോട് ചിരിച്ചു
കഥകള്‍ പറഞ്ഞു ...........................................

മാറ്റത്തിന്റെ കാറ്റിനു സ്പീഡ് കൂടി കൂടി വന്നു
ഒരു കാലത്ത് ചാനലുകളില്‍ മുഖം കാണിക്കാന്‍ തിരക്ക് കൂടിയിരുന്ന ആളുകള്‍
ചാനലുകാര്‍ കാണാതെ മാറി നടക്കാന്‍ പ്രയാസപ്പെട്ടു.കാരണം എങ്ങോട്ട് തിരിഞ്ഞാലും ചാനലുകാര്‍, പുതിയ പരസ്യങ്ങള്‍ക്കും രഹസ്യങ്ങള്‍ക്കും അവര്‍ മത്സരിച്ചു
കാലം മാറി കഥ മാറി മൊബൈലൂകള്‍ എങ്ങും മാറി അതിനോടപ്പം ഞാനും
2012ല്‍ ഞാന്‍ മോബൈലേനിയം കാമുകിയെ കണ്ടെത്തി

കോഴിക്കടയിലെ അറവുകാരന്‍ പിടിക്കാന്‍ വരുമ്പോള്‍ കാലുകള്‍ക്ക് താങ്ങാനാവാത്ത മൂടും കുലുക്കി ഓടുന്ന വെളുവെളുത്ത ബ്രോയലേര്‍ ചിക്കെന്‍ പോലെ മുഴുത്ത തടിച്ച ഒരു സുന്ദരി
ഒരു ബ്രോസ്റ്റ് കടയില്‍ വെച്ചാനവളെ പരിചയപ്പെട്ടത്
മനസ്സിലെ ഫ്ലാഷ് മെമ്മറിയില്‍ നിന്നും ഞാന്‍ ആ പഴയ ഗാനം ഒന്ന് പ്ലേ ചെയ്തു
ഓമലെ ആരോമലേ
ഒന്ന് ചിരിക്കൂ ഒരിക്കല്‍ കൂടി
രണ്ടു മൂന്നു ആവര്‍ത്തി പാടിയിട്ടും അവള്‍ മൈന്‍ഡ് ചെയ്തില്ല

അവസാനശ്രമമെന്ന നിലയില്‍
ഞാന്‍ റീമിക്സ് ഒന്ന് മൂളി
ഓമലെ ആരോമലേ
ഒന്നിച്ചിരിക്കൂ ഒരിക്കല്‍ കൂടി

"ഓ എന്നതാ ഒന്നിരുന്നിട്ട് " അവള്‍ ഒന്ന് വായ തുറന്നപ്പോള്‍ തന്നെ പകുതി സമാധാനമായി. ചോക്ലറ്റ് പാത്രത്തിനു മുകളില്‍ ഡക്കറേറ്റ് ചെയ്ത മോഡേണ്‍ പുഷ്പങ്ങള്‍ പോലെ അവള്‍ എന്നോട് ചിരിച്ചു
ഞാന്‍ പുതിയ മ്യുസികിന്‍റെ സഹായത്തോടെ വീണ്ടും പാടി തുടങ്ങി
ഓ മലേ നീ ആരോ മലേ
(അപ്പോഴേക്കും അവള്‍ ബാക്കി പാടാന്‍ തുടങ്ങി)
ഒന്നിച്ചു കി...........................
അവള്‍ അത് മുഴുവന്‍ പാടുന്നത് കേള്‍ക്കാന്‍ എനിക്ക് ധൈര്യം കുറവായതിനാല്‍ ആണ് ഞാന്‍ ഇങ്ങോട്ട് ഓടി പോന്നത്. ഇനി അവള്‍ വല്ല കേസും കൊടുക്കുമോ ആവോ .....................

അയാളുടെ കണ്ണുകള്‍ അപ്പോഴും റോഡിലായിരുന്നു.അവളെങ്ങാനും പിറകെ ഉണ്ടോ എന്നതായിരുന്നു ടിയാന്റെ പേടി 

8.01.2013