ഒരു ലൈക്കും പിന്നെ ഒരു കമണ്ടും
(കാലചക്രത്തിലൂടെ )
സ്നേഹം പങ്കു വെക്കാന്‍ ഒരാളെ അന്വേഷിച്ച് ഞാന്‍ അലയവേ
ഒരു ചിങ്ങമാസത്തില്‍ പാടത്ത് കൊയ്ത്തു നടക്കുമ്പോഴാണ് (1992ല്‍) ഞാന്‍ അവളെ കണ്ടുമുട്ടിയത്
ആര്യന്‍ പാടത്തെ വിളഞ്ഞ നെല്ലിന്റെ നിറമുള്ള ഒരു മെലിഞ്ഞ ഒരു നാടന്‍ സുന്ദരി
ഓമലെ ആരോമലേ
ഒന്ന് ചിരിക്കൂ ഒരിക്കല്‍ കൂടി
അവളെന്നോട് ചിരിച്ചു റോസാപ്പൂ വിടരുന്ന പോലെ ഒരു പുഞ്ചിരി
നൂറ്റാണ്ട് അസ്തമിച്ചതോടെ ലോകത്ത് പുതിയ മാറ്റങ്ങള്‍ പ്രകടമായി
ഇന്റര്‍നെറ്റ് പതുക്കെ പഴയ ഓര്‍മ്മകള്‍ പലതും ഡിലീറ്റ് ചെയ്തു.
അങ്ങനെ ഒരു ദിവസം 2002 ഞാന്‍ പുതിയ സഹസ്രാബ്ദത്തിലെ എന്റെ പുതിയ മില്ലേനിയം ഫ്രണ്ടിനെ കണ്ടുമുട്ടി മാമ്പഴം കാര്‍ബണ്‍ ഇട്ട് പഴുപ്പിച്ചു വില്‍ക്കുന്ന ഒരു പഴ ക്കടയില്‍ ഫ്രൂട്സ് വാങ്ങാന്‍ വന്നതായിരുന്നു അവള്‍.
വെയിലത്ത് ഉണങ്ങിയ റബ്ബര്‍ ഷീറ്റ് പോലെ ഗോള്‍ഡന്‍ നിറമായിരുന്നു അവള്‍ക്കന്ന്
അവളെ കണ്ടപ്പോള്‍ ഞാന്‍ ആ പഴയ പാട്ട് ഒന്ന് റിപ്പീറ്റ് ചെയ്തു
ഓമലെ ആരോമലേ
ഒന്ന് ചിരിക്കൂ ഒരിക്കല്‍ കൂടി
"ഓ എന്താ വെറും ഒരു ചിരികൊണ്ട്"
അവള്‍ മുഖം ഒന്ന് വക്രിച്ചു കൊണ്ട് പറഞ്ഞു
എനിക്ക് അവള്‍ പറഞ്ഞത് മനസ്സിലാകാത്തതിനാല്‍ ഞാന്‍ ഒരിക്കല്‍ കൂടി പാടാന്‍ തുടങ്ങി
ഓമലെ ആരോമലേ
(ബാക്കി പാടിയത് അവളായിരുന്നു)
ഒന്നിച്ചിരിക്കൂ ഒരിക്കല്‍ കൂടി
അങ്ങനെ ഞങ്ങള്‍ ഒന്നിച്ചിരുന്നു ഒര്കിട് പൂ പോലെ അവെളെന്നോട് ചിരിച്ചു
കഥകള്‍ പറഞ്ഞു .............................. .............
മാറ്റത്തിന്റെ കാറ്റിനു സ്പീഡ് കൂടി കൂടി വന്നു
ഒരു കാലത്ത് ചാനലുകളില്‍ മുഖം കാണിക്കാന്‍ തിരക്ക് കൂടിയിരുന്ന ആളുകള്‍
ചാനലുകാര്‍ കാണാതെ മാറി നടക്കാന്‍ പ്രയാസപ്പെട്ടു.കാരണം എങ്ങോട്ട് തിരിഞ്ഞാലും ചാനലുകാര്‍, പുതിയ പരസ്യങ്ങള്‍ക്കും രഹസ്യങ്ങള്‍ക്കും അവര്‍ മത്സരിച്ചു
കാലം മാറി കഥ മാറി മൊബൈലൂകള്‍ എങ്ങും മാറി അതിനോടപ്പം ഞാനും
2012ല്‍ ഞാന്‍ മോബൈലേനിയം കാമുകിയെ കണ്ടെത്തി
കോഴിക്കടയിലെ അറവുകാരന്‍ പിടിക്കാന്‍ വരുമ്പോള്‍ കാലുകള്‍ക്ക് താങ്ങാനാവാത്ത മൂടും കുലുക്കി ഓടുന്ന വെളുവെളുത്ത ബ്രോയലേര്‍ ചിക്കെന്‍ പോലെ മുഴുത്ത തടിച്ച ഒരു സുന്ദരി
ഒരു ബ്രോസ്റ്റ് കടയില്‍ വെച്ചാനവളെ പരിചയപ്പെട്ടത്
മനസ്സിലെ ഫ്ലാഷ് മെമ്മറിയില്‍ നിന്നും ഞാന്‍ ആ പഴയ ഗാനം ഒന്ന് പ്ലേ ചെയ്തു
ഓമലെ ആരോമലേ
ഒന്ന് ചിരിക്കൂ ഒരിക്കല്‍ കൂടി
രണ്ടു മൂന്നു ആവര്‍ത്തി പാടിയിട്ടും അവള്‍ മൈന്‍ഡ് ചെയ്തില്ല
അവസാനശ്രമമെന്ന നിലയില്‍
ഞാന്‍ റീമിക്സ് ഒന്ന് മൂളി
ഓമലെ ആരോമലേ
ഒന്നിച്ചിരിക്കൂ ഒരിക്കല്‍ കൂടി
"ഓ എന്നതാ ഒന്നിരുന്നിട്ട് " അവള്‍ ഒന്ന് വായ തുറന്നപ്പോള്‍ തന്നെ പകുതി സമാധാനമായി. ചോക്ലറ്റ് പാത്രത്തിനു മുകളില്‍ ഡക്കറേറ്റ് ചെയ്ത മോഡേണ്‍ പുഷ്പങ്ങള്‍ പോലെ അവള്‍ എന്നോട് ചിരിച്ചു
ഞാന്‍ പുതിയ മ്യുസികിന്‍റെ സഹായത്തോടെ വീണ്ടും പാടി തുടങ്ങി
ഓ മലേ നീ ആരോ മലേ
(അപ്പോഴേക്കും അവള്‍ ബാക്കി പാടാന്‍ തുടങ്ങി)
ഒന്നിച്ചു കി...........................
അവള്‍ അത് മുഴുവന്‍ പാടുന്നത് കേള്‍ക്കാന്‍ എനിക്ക് ധൈര്യം കുറവായതിനാല്‍ ആണ് ഞാന്‍ ഇങ്ങോട്ട് ഓടി പോന്നത്. ഇനി അവള്‍ വല്ല കേസും കൊടുക്കുമോ ആവോ .....................
അയാളുടെ കണ്ണുകള്‍ അപ്പോഴും റോഡിലായിരുന്നു.അവളെങ്ങാനും പിറകെ ഉണ്ടോ എന്നതായിരുന്നു ടിയാന്റെ പേടി

കഥകള്‍ പറഞ്ഞു ..............................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ