8.29.2013

പത്താം തരത്തിലെ യാത്രാമൊഴി

ജീവിതത്തില്‍ നമ്മള്‍ പല യാത്രയയപ്പുകള്‍ക്കും സാക്ഷിയാകാറുണ്ട്‌ 
പലര്‍ക്കും നാം യാത്രയയപ്പുകള്‍ നല്‍കുന്നു.
പലരും ചേര്‍ന്ന് നമ്മെ യാത്രയാക്കാറുണ്ട് 
എന്നാല്‍ ഇതില്‍ എല്ലമുപരി മനസ്സില്‍ തങ്ങി നില്‍ക്കുന്ന 
ഒരു യാത്രയയപ്പും യാത്ര പറച്ചിലുമാണ് പത്താം ക്ലാസിലേത് 

പത്തുവര്‍ഷം ഒന്നിച്ചു പഠിച്ച ഒന്നിച്ചു കളിച്ച ഒരു പാട് പേര്‍ 
പരസ്പരം യാത്രയാക്കുന്ന യാത്ര ചോദിക്കുന്ന ആ രംഗം 
ആരുടെ മനസ്സില്‍ നിന്നാണ് മാഞ്ഞു പോവുക 

തന്റെതെന്നു അഭിമാനിച്ചിരുന്ന ആ സ്കൂളിലെ ഓരോന്നും- 
താന്‍ പഠിച്ചു വളര്‍ന്ന ക്ലാസ് മുറികള്‍ അതിലെ ബെഞ്ചുകളും ഡസ്കും 
ഓടി കളിച്ചിരുന്ന നടുമുറ്റം ഓലകളാല്‍ പീപികള്‍ നിര്‍മിച്ചിരുന്ന തെങ്ങിന്‍ തടങ്ങള്‍ 
സൊറ പറഞ്ഞിരുന്ന തണല്‍മരങ്ങള്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന പൂച്ചെടികള്‍ 

പരസ്പരം കൊത്തിയും കൊളത്തിയും നടന്നവര്‍പോലും വര്‍ഷങ്ങളുടെ 
ബന്ധങ്ങള്‍ക്കിടയില്‍   മാനസികമായി പരസ്പരം ഇഴ ചേര്‍ക്കപ്പെട്ടവരായി മാറി കഴിയുമ്പോഴാണ് അവര്‍ താളുകളില്‍ കുറിച്ചിടുന്നത് "ഓര്‍ക്കുക വല്ലപ്പോഴും "
നിങ്ങള്‍ ഓര്‍ക്കുന്നില്ലേ ഓട്ടോഗ്രാഫിലെ ആ വരികള്‍ "കലഹിച്ചതൊക്കെ മറക്കണേ സ്നേഹിക്കാന്‍ മാത്രമേ എനിക്കറിയൂ"

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്നവര്‍ മുതല്‍ അവസാനവര്‍ഷം എത്തിയവര്‍ വരെയുള്ള 
അദ്ധ്യാപകര്‍ യാത്രയയപ്പ് യോഗത്തിലെ  ഉപദേശങ്ങള്‍ക്കിടയില്‍ അറിയാതെ വിങ്ങി പൊട്ടുമ്പോള്‍ ശിഷ്യരോടുള്ള വാത്സല്യത്താല്‍  കണ്ണീര്‍ തുള്ളികള്‍ തുടക്കുമ്പോള്‍ (ഒന്നാം ക്ലാസിലെ കൊച്ചു കുട്ടികള്‍ ടീച്ചര്‍ ചൊല്ലുന്നത് അതിനേക്കാള്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചു ചെല്ലുന്നത് പോലെ)ഓരോ  പത്താം ക്ലാസുകാരനും വിങ്ങിപ്പോട്ടുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്ന രംഗം 

തന്റെ സഹ വിദ്യാര്‍ഥി ഓട്ടമത്സരത്തില്‍ ഒന്നാമനാവാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ഥിക്കുന്ന കൂട്ടുകാരന്‍ 
യുവജനോthസവത്തില്‍ ചങ്ങാതിയുടെ പാട്ടിന്നു ഊഴം കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് ഉറക്കം വരാതിരിക്കാന്‍ തമാശകള്‍ പറഞ്ഞും വേണ്ട മുന്കരുതലുകളെ കുറിച്ച് ഓര്‍മപ്പെടുത്തിയും നിങ്ങള്‍ എത്ര രാവുകള്‍ ഉറക്കമൊഴിച്ചത് 

നിങ്ങള്‍ ഒന്നാം സ്ഥാനക്കാരനായി ഓടിയെത്തുമ്പോള്‍ വാരിയെടുത്ത് കണ്ണീര്‍ പൊഴിക്കുന്ന കൂട്ടുകാര്‍,ഒരു ദിവസം ക്ലാസില്‍ കാണാതിരുന്നാല്‍ ആധിയോടെ വീട്ടിലേക്കു ഓടി വരുന്ന ആ ചങ്ങാതിമാരെ 

ഒന്നും മറക്കാന്‍ മനുഷ്യായുസ്സ് ഉള്ളിടത്തോളം കഴിയില്ല 
ആ നൊസ്റ്റാള്‍ജിയയിലേക്ക് 
പത്താം ക്ലാസിലെ മാര്‍ച്ച് മാസത്തിലെ ആ യാത്രാ മൊഴികളിലേക്ക് 


കൂട്ടുകാര്‍ ഒത്തു കൂടി 
കെസ്സ് പാട്ടുകള്‍ കൊട്ടി പാടി
കൂട്ടത്തില്‍ ചില കൂട്ടുകാരെ
കൂട്ടം കൂടി  എടുത്തു പാടി

പത്തു കൊല്ലത്തിന്‍   ഒത്തൊരുമ
ചിത്തമില്‍ നിന്നു എന്ന് മായും
എന്‍ മിത്രമേ നീയെന്റെ ഖല്‍ബിന്നു
എന്തിനിത്ര സ്വന്തമായി

നിറഞ്ഞ് കണ്ണു തുളുമ്പിടല്ലേ
നാളെ നമ്മള്‍ പിരിഞ്ഞിടുമ്പോള്‍
നമ്മെ വലിചിടട്ടെ  കാന്തമായി 
നല്ചന്തമേറമീ  ബന്ധമെന്നും

സുഗന്ധമേറും ചന്ദനം പോല്‍
വിരിഞ്ഞിടുന്നോരിലഞ്ഞി പോലെ
പരന്നിടട്ടെ ഈ പരിമളങ്ങള്‍
പടര്‍ന്നിടട്ടെ ഈ പരിചയങ്ങള്‍

പടര്‍ന്നു പന്തലിചോരീ
പെരും മരത്തിന്‍ കായ പൊട്ടി
പുറത്തെത്തും  അപ്പൂപ്പന്‍
താടികളായി ഉയരത്തില്‍

പാരില്‍ നാളെ പാറും നമ്മള്‍
പല കാറ്റില്‍ പല വഴിക്കായി
പലരുമെത്തും പലവിധത്തില്‍ 
പലനാട്ടില്‍ പലനിലക്കായി 

ഉയരങ്ങള്‍ കീഴടക്കാന്‍
ഉണര്‍ന്നു നാം പറന്നിടേണം
മുടക്കങ്ങളില്‍ ഉടക്കിടാതെ
മിടുക്കരായി വളര്‍ന്നിടേണം

ഇഷ്ടമായോരെന്‍  കൂട്ടുകാരാ
ശ്രേഷ്ടമാകുമീ ബന്ധമെന്നും
വിശിഷ്ടമായൊരു  രാഗമായി
മീട്ടിടുമെന്‍ ഹൃത്തിലെന്നും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ