എന്നെ മനസ്സിലായില്ലേ
ഞാനായിരുന്നു നിനക്കന്നു മയില്‍പീലി തന്നത്
നിന്റെ പുസ്തകത്തില്‍ നീയത് വെക്കുമ്പോള്‍
നീ പറഞ്ഞ വാക്കുകള്‍
ഇതെന്റെ പുസ്തകത്തിലും നീ എന്റെ മനസ്സിലും
എന്താണ് നീ ആലോചിക്കുന്നത്
ഇത് വായിക്കുമ്പോഴും നിന്റെസംശയം തീര്‍ന്നില്ല എന്ന് നിന്റെ
മുഖത്ത് നിന്നും എനിക്ക് വായിക്കാന്‍ കഴിയുന്നു
ഞാന്‍ നിനക്കായി നല്‍കിയിരുന്ന നെല്ലിക്കയുടെ ആ മരം മുറിച്ചു പോയി
അല്ലെങ്കില്‍ ആ മരത്തിലെ മധുരം നിറഞ്ഞ ഒരു നെല്ലിക്ക തിന്നുമ്പോള്‍
നിന്റെ മുഖത്തെ കയ്പ് മാറുമായിരുന്നു.
പൂചെടിക്കായ പറിക്കാനായി കുറ്റിക്കാട്ടില്‍ കേറിയപ്പോള്‍
നിന്റെ കൈത്തണ്ടയില്‍ തേനീച്ച കുത്തിയപ്പോള്‍
ഞാന്‍ എന്റെ നഖങ്ങളാല്‍ അതിന്റെ മുള്ളെടുത്തു കളഞ്ഞത് നിനക്കൊര്‍മയുണ്ടോ
ഛെ ഇയാളുടെ മുഖം എന്താണ് ഇപ്പോഴും കടുന്നല്‍ കുത്തിയപോലെ
ന്‍റെ ദൈവമേ ഈ വിശ്വാസമില്ലായ്മയുടെ മുള്ള് എങ്ങനെ ഞാന്‍ നീക്കും
അന്ന് പാടവരമ്പിലൂടെ നടന്നു വരുമ്പോള്‍
ചെറുമികള്‍ പാട്ടുപാടി ഞാറു നടുന്നതും നോക്കി നടക്കവേ
ഉഴുതിട്ട കണ്ടത്തിലേക്ക് വഴുതി വീണ നിനക്ക് ഉടുക്കാന്‍ ഞാന്‍ എന്റെ കുപ്പായം
നല്‍കിയ ശേഷം നിന്റെ ഉടുപ്പിലെ ചളി ഞാന്‍ കഴുകി കളയുമ്പോള്‍ അതില്‍ സൂക്ഷിച്ച മല്ലിക പൂവ് എന്റെ കയ്യില്‍ നിന്നും കൊത്തി പറിച്ച നീ അതു ഇതളുകള്‍ ആക്കി എന്റെ തലയില്‍ വിതറിയതു ഓര്‍ക്കു..........................
ഓ കള്ളീ നിന്റെ മുഖമെന്തേ തുടുക്കുന്നു
മതി ഇത്രയേ ഞാന്‍ ആഗ്രഹിച്ചുള്ളൂ ,നിന്റെ മനസ്സില്‍ നിന്നും എന്റെ ഓര്‍മ്മകള്‍ ഒന്ന് പൊടീ തട്ടിയെടുക്കുക
താങ്ക്സ് ഇനി അടുത്ത പോസ്റ്റിലേക്ക് പൊയ്ക്കോളൂ
അവിടെ ഇന്ന് നിനക്കിഷ്ടപ്പെട്ടവര്‍ കാത്തിരിപ്പുണ്ടാവും
ഞാന്‍ പോട്ടെ
ഗുഡ് ബൈ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ