കൊച്ചുമോളുടെ ഉപ്പേരി
ഒരു മൂന്നു കിലോ നെയ്ച്ചോര്‍ അറിയും അതിലേക്കു വേണ്ട മസാലയും
നെയ്യും
ദാ എടുത്തു നിന്താ വേണ്ടേ
കാല്‍ കിലോ പരിപ്പ്,ഒരു പാക്കറ്റ് പപ്പടം അഞ്ഞൂറ് വെളിച്ചെണ്ണ
ഇരുനൂറ്റി അറുപതു രൂപ അമ്പത് പൈസ
ന്താ അബൂ പെരേല്‍
പ്രത്യേകിച്ച്
ഒന്നൂല്ല കുട്ടിക്ക് ഒരു പൂതി
ന്ത് പ്രത്യേകത ഇപ്പൊ ഈ ഭിക്ഷക്കാര്‍ക്ക് ആണു കൊസി
മ്മളൊക്കെ പച്ചരി
വാങ്ങാന്‍ ബുദ്ധിമുട്ടുമ്പോ കണ്ട്ലെ ഓര്ക്കു
ബിരിയാണീം നെയ്ച്ചോറും
കയ്യ് നീട്ടാന്‍ നാണല്ലെങ്കി പണം ഇഷ്ടം പോലെ കിട്ടും, പിന്നെ ന്തുമാവാം.
പലചരക്ക് കടയില്‍ വന്ന പലരില്‍ നിന്നും പല തരത്തിലുള്ള
കമന്റുകള്‍
ആരോക്കെയാണീ പറയുന്നത്
എന്നറിയാന്‍ അയാള്‍ ആരുടെ മുഖത്തേക്കും നോക്കിയില്ല.
പറയുന്നവര്‍ അവരുടെ വായില്‍ വരുന്നത് പറയട്ടെ.മറുപടി പറഞ്ഞു
അവരെ തോല്‍പ്പിക്കാന്‍ എനിക്കാവില്ല.അവരൊക്കെ വല്യ ആള്‍ക്കാരല്ലേ, പേരക്കുട്ടി
ഒരാഴ്ചയായി ശട്ടം കെട്ടിയിട്ട്,
പക്ഷെ അതിനുള്ള പൈസ തികയാത്തത് കൊണ്ട് നീണ്ടു നീണ്ടു പോയി.
കുട്ട്യാളെ പറഞ്ഞിട്ട് കാര്യണ്ടോ അവരുടേത് ചെറിയ
മനസ്സല്ലേ.കല്യാണങ്ങള്‍ എല്ലാം ഓടിറ്റൊരിയത്തില്‍ ആയതോടെ ആളുകള്‍ക്ക് പാവങ്ങളെ
ക്ഷണിക്കുന്നത് അലര്‍ജിയായി ന്നെപ്പോലെയുള്ള ഭിക്ഷക്കാര്‍ ഉള്ള വീടുകളെ അവര്‍
നിര്‍ബന്ധമായും ഒഴിവാക്കി.
അതിനവരെ കുറ്റം പറയരുത്.കല്യാണത്തിന് വീഡിയൊ ഉണ്ടാവും, അതിനു
വേണ്ടി വരുന്ന ഓരോരുത്തരെയും കൈ കൊടുത്ത് സ്വീകരിക്കണം അതിനിടക്ക് ഈ വൃത്തിയില്ലാത്ത നല്ല ഉടുപ്പില്ലാത്ത തല്ലിപ്പൊളി
ആളുകള്‍ വന്നാല്‍ പിന്നങ്ങനാ ആ വീഡിയൊ നാലാളെ കാണിക്കുക
കഴിഞ്ഞ വ്യാഴാഴ്ച കെബി മുതലാളി പറഞ്ഞതാ ശരി
ചിന്നമ്മ എന്റ വീട്ടില്‍ വന്നു കല്യാണം പറയാന്‍ തുടങ്ങുമ്പോഴാണ്
കേട്ടിയോനായ കെബി ചുവപ്പ് തുണി കണ്ട കാളയെ പോലെ ആക്രോശിച്ചു വന്നത്
ഛീ നീ എന്താണീ ചെയ്യുന്നത് കണ്ണില്‍ കണ്ട ഭിക്ഷക്കാരെയൊക്കെ
ചടങ്ങിനു വിളിക്കാന്‍ കൊള്ളോ?
യ്യോ അങ്ങനെയൊന്നും പറയരുത് ചിന്നമ്മ അയാളുടെ വായ മൂടി
പിടിക്കാന്‍ വേണ്ടി കയ്യുയര്തിയതും
അയാള്‍ കാട്ടുപന്നിയെ പോലെ മുരണ്ടു "ഇവരോയോന്നും വിളിക്കാന്‍
പറ്റില്ല തിന്നബാക്കി വല്ലതും ഉണ്ടെങ്കി കൊണ്ടന്നു തള്ളാ അത് നക്കാനെ ഇവരെ പറ്റൂ"
നല്ല മുട്ടയുടെ കൂടെ ഒരു ചീമുട്ടയുണ്ടായ മതി ആ നാറ്റം മാറാന്‍
എത്ര കുളിച്ചിട്ടും കാര്യല്ല .അതും പറഞ്ഞു അയാള്‍ അവളെ കൈക്ക് പിടിച്ചു വലിച്ചു
കൊണ്ട് പോയി ജീപ്പില്‍ കേറ്റി
ഛെ താന്‍ എന്തിനാണ് വേണ്ടാത്ത കാര്യങ്ങള്‍
ചിന്തിക്കുന്നത്..നിക്ക് ന്‍റെ കാര്യം തന്നെ ഇഷ്ടം പോലെ ഉണ്ടാവുമ്പോള്‍
ഒരു കോഴി വാങ്ങണം പിന്നെ മോള്‍ക്ക് ഒരു പെന്നും കുറച്ചു വെള്ള
പേപ്പറും.പ്പൊ സ്കൂള്‍ക്ക് തന്നെ ഭയങ്കര ചിലവാ പണ്ടൊക്കെ സ്ലേറ്റും ബുക്കും
പെന്‍സിലും മതിയായിരുന്നു ഇതിപ്പോള്‍ പായപേപ്പര്‍ കളര്‍പേപ്പര്‍ കളര്‍ബോക്സ്
കളര്‍പെന്‍സില്‍ ഒരു നൂറു കൂട്ടം ചിലവാ
ങാ ആ പീടിയേല്‍ പേപ്പര്‍ ണ്ടാവും
പീടികയില്‍ കയറി പേപ്പറും പെന്നും വാങ്ങി പണം കൊടുത്തു
ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടോ
പച്ചവെള്ളം ഇല്ല ഫ്രൂടിണ്ട് പത്തു രൂപ പിന്നെ കുപ്പിയിലുള്ള
പച്ചവെള്ളം പതിനഞ്ച് രൂപ
ന്റ പടച്ചോനെ പച്ചവെള്ളതിനു പതിനഞ്ചു ഉറുപ്പിയോ
ദാഹം തല്‍ക്കാലം പിടിച്ചു നിര്‍ത്താന്‍ തീരുമാനിച്ചു എന്നതന്നെ
കുറച്ചു കൂടി പൈസ കിട്ടിയാലേ ഒരു ചെറിയ കോഴിക്ക് തികയൂ
ഒരെട്ടു പത്തു പുര പിന്നിട്ടപ്പോള്‍ നാല് രൂപ കൂടി കിട്ടി പിന്നെ കുറെ നേരതെക്കും
വീടുകള്‍ ഒന്നും ഇല്ല.വെയിലിനു നല്ല ചൂടുണ്ട്
റോഡില്‍ മരങ്ങള്‍ ഒന്നും ഇല്ല കുറെ ദൂരത്തു ഒരു വയസ്സല്‍ ആല്
വിടര്‍ന്നു നില്‍ക്കുന്നു. കുമാരന്‍ ആശാന്റെ ചാണ്ടാലഭിക്ഷുകിയിലെ പോലെയുള്ള ആ
ആലില്‍ ചുവട്ടില്‍ കുറച്ചു നേരം ഇരുന്നു.
കാലം പുരോഗമിച്ചപ്പോ പഴയ ആ ചാണ്ടാളന്റെ
അവസ്ഥ തന്നെയല്ലേ തങ്ങളുടെതും ഒന്ന് തോന്നി .
ആലിന്റെ ചുവട്ടില്‍ അധികനേരം
ഇരിക്കാന്‍ കാക്ക കൂട്ടം സമ്മതിക്കുന്നില്ല. ആലിന്‍ കായ തിന്നു അവര്‍ നിര്‍ത്താതെ
അപ്പിയിട്ട് കൊണ്ടിരിക്കുന്നു.
കുറച്ചു നേരം ഇവിടെയിരുന്നാല്‍
തന്റെ തലയില്‍ ഒരു
വെള്ളതൊപ്പിയുണ്ടാവും
എണീറ്റ് നടന്നു കുറച്ചു നടന്നപ്പോള്‍ ഒരു വീട് കാണ്ടു കാണാന്‍
കുഴപ്പില്ലാത്ത ഒരു ചെറിയ വീട്
അവിടെ മുറ്റത്ത് നിന്നു പട്ടികയടിച്ച കോലായില്‍ നിന്ന് അകത്തേക്ക് നോക്കി. ഒരമ്മ മോള്‍ക്ക് കഞ്ഞി
കൊടുക്കുകയാണ്
അവര്‍ പറയുന്നു "ദേ മോള്‍ ദു കുടിച്ചേ"
"അമ്മ എന്നും ന്നെ പറ്റിക്കും നാളെ ഉപ്പേരി ണ്ടാവും കറിയിണ്ടാവും"
"അമ്മക്ക് ആഗ്രഹാല്ലാഞ്ഞിട്ടല്ല മോളെ
കയ്യില്‍ പൈസ വേണ്ടേ
അച്ഛന്‍ കണ്ണ് കാണാണ്ടായെ
പിന്നെ ഈ അമ്മ ഒറ്റക്കല്ലേ ള്ളൂ"
"അന്ന് ഞാന്‍ അച്ഛനോട് എത്ര പറഞ്ഞതാ
കുടിക്കെണ്ടാന്നു"
മോള്
പരയുനുന്നത് കേള്‍ക്കാതെ കുടിച്ചിട്ടാ അച്ഛന്റെ കണ്ണ് പോയത് ഇനി മോള് പറയുന്നത് അമ്മ
കേള്‍ക്കതിരുന്നാ
മോള്‍ അങ്ങനെയൊന്നും പറയല്ലേ അമ്മക്ക് ആഗ്രഹല്ലാഞ്ഞിട്ടല്ലല്ലോ
ആ അമ്മയും മോളും പരസ്പരം നോക്കി കൊണ്ട് സംസാരിച്ചിരിക്കെ അവരുടെ ശ്രദ്ധ
തന്നിലേക്ക് തിരിക്കാന്‍ ഒന്ന് മുരടനക്കാന്‍(ശബ്ദമുണ്ടാക്കാന്‍) കരുതിയതായിരുന്നു പിന്നെ വേണ്ടാന്ന്
വെച്ചു
************************************************************************
പിന്നെ കയ്യിലുള്ള സഞ്ചി അവിടെ വെച്ച് ഒരു കഷ്ണം പേപ്പറില്‍ കുറിച്ച് വെച്ചു
എന്റെ കുഞ്ഞുമോള്‍ക്ക് സ്നേഹത്തോടെ മാവേലി.
പിന്നെ തിരിഞ്ഞു
നടന്നു അടുത്ത വീട് ലക്‌ഷ്യമാക്കി