12.25.2013

എന്‍റെ സന്ദേശം

മനസ്സിനെ മഞ്ഞു കൊണ്ട് കഴുകുക
നഭസ്സിലെ താരങ്ങള്‍ മിന്നുന്നത് നിങ്ങള്ക്ക് വേണ്ടിയാണ്
അഹംഭാവം മനസ്സില്‍ നിന്നും തൂത്തു മാറ്റുക
വിഹായസ്സോളം നിങ്ങളുടെ കീര്‍ത്തി അറിയപ്പെടും

ഉഷസ്സിനെ സുസ്മേരവദനനായി വരവേല്‍ക്കുക
യശസ്സ് നിന്നിലേക്ക്‌ എത്തിപ്പെടും
മനുഷ്യരെ ഒരേ മനസ്സോടെ സ്വീകരിക്കുക
മഹത്ത്വതിലേക്കു നിങ്ങള്‍ ആനയിക്കപ്പെടും

പാവങ്ങള്‍ക്ക് താങ്ങും തണലുമാവുക
ഭൂവനത്തില്‍ നിന്‍ നാമം പ്രകീര്‍ത്തിക്കപ്പെടും
അശരണരെ സഹായിക്കുക
അര്‍ഥങ്ങള്‍ നിന്നെ തേടിയെത്തും

അനാഥര്‍ക്ക് നീ തുണയാവുക
പ്രപഞ്ച നാഥന്‍ നിന്റെ കൂട്ടുകാരന്‍ ആവും
പാപത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുക
പരാജയങ്ങള്‍ നിന്നോട് തോറ്റുപോകും

പ്രണയിക്കുക പ്രപഞ്ചത്തിലെ ഓരോ ജീവിയേയും
പ്രതാപം നിന്നിലേക്ക്‌ എത്തിപ്പെടും
പ്രണമിക്കുക ഒരു ബിന്ദു മാത്രയിരുന്ന നിന്നെ
പ്രവര്‍ത്തനക്ഷമതയുള്ള മനുഷ്യനാക്കിയവന്നു മുന്നില്‍

അറിയിക്കുക സന്ധ്യയുടെ സിന്ദൂരവും ഉഷസിന്റെ കിരണങ്ങളും
ആരു നല്‍കിയോ ആ ശക്തിയെ മാത്രം  നിങ്ങള്‍ നമിക്കുക
ലോകത്തിനു മാതൃകയായ മഹാന്മാര്‍  അവര്‍
കണ്‍മറഞ്ഞത് പണക്കാരായല്ല പക്ഷെ  അവര്‍ ഇന്നും ജീവിക്കുന്നു 
മാനവ ഹൃദയങ്ങളില്‍ യേശുവായി ബുദ്ധനായി
മുഹമ്മദ്‌ നബിയും ശ്രീ കൃഷ്ണനുമായി മഹാത്മാഗാന്ധിയായി
എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ കൃസ്തുമസ് ആശംസകള്‍ 
കമര്‍ വാളശ്ശേരി

12.21.2013

ചവറ്റുകൊട്ടയിലെ ജന്മങ്ങള്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മ
കുന്ത്രാണ്ടങ്ങളൊന്നുമേ നേരേ വളര്‍ന്നതില്ല
ഒന്നാമന്‍ അച്ഛന്റെ പാത പറ്റി
ഒന്നാം നമ്പര്‍ കുടിയനായി

കണ്ട പെണ്‍കേസ്സിലൊക്കെ പെരുകേറ്റി
കണ്ടകശനിയില്‍ പിറന്ന കോന്തന്‍
തണ്ടും തടിയും എമ്പാടുമുള്ള
രണ്ടാമന്‍ അവനൊരു പിടിയനായി

മൂന്നാമന്‍റെ മുന്നില്‍ പെട്ടുപോയാല്‍
മൂര്‍ഖന്നു പോലും രക്ഷയില്ല
മൂന്ന് നിമിഷം കൊണ്ട് മൂപ്പര്‍
മുച്ചൂടും വില്‍ക്കുന്ന മുടിയനായി

നാലാമന്‍ നാട്ടില്‍ പേരുകേട്ട
വില്ലനാം താനെന്നു പേരുമിട്ടു
കോലിന്റെ മുന്നിലെ ചെണ്ടപോലെ
തല്ലുകൊള്ളിയാം ഇടിയനായി

അഞ്ചാമന്‍ കഞ്ചാവ് വലിച്ചു കേറ്റി
അലഞ്ഞു നടക്കും പൊടിയനായി
ആറാമന്‍ കാറുകള്‍ കട്ടെടുത്ത്
മറയത്ത് മുങ്ങുന്ന ഒടിയനായി

ഏഴാമന്‍ പെണ്ണിന്‍റെ ഗുണഗണങ്ങള്‍
മുഴുവനായുള്ള മഹിളനായി
ഒഴിവിന്റെ വേളകള്‍  കുളക്കടവില്‍
അഴുക്കലക്കുന്ന എടിയനായി

എട്ടാമന്‍ പൊറോട്ട തിന്നു തിന്നു
മുട്ടയും പുട്ടും പഴവും പിന്നെ
മാട്ടിറച്ചിയും  വലിച്ചു കേറ്റി കിടക്കും
കട്ടിലു പൊട്ടിക്കും തടിയനായി

ഒമ്പതാമത്തെ വമ്പനാണേല്‍
കൊമ്പൊന്നു മൂത്താല്‍ ചന്ദനവും
മുമ്പിന്നു പോലും മുറിച്ചെടുക്കും
അമ്പോ ആളുകള്‍ക്കവന്‍ കടിയനായി

പത്താമന്‍ ഒത്തിരി കാലമായി
പാത്തും പതുങ്ങിയും കേറിവന്നു
അടുപ്പത്തിരിക്കും ചോറു തിന്നു
പണിയെടുക്കാത്ത മടിയനായി

പതിനൊന്നാമന്‍ പാതിരാത്രി 
പുതുമാരന്റെ വീട്ടില്‍ ഫോണ്‍ വിളിച്ചു
പേടിപ്പെടുത്തും കഥകള്‍ ചൊല്ലി
കോളുമുടക്കും വടിയനായി

പന്ത്രണ്ടാം സന്തതി ചന്തയില്‍ കൊണ്ടുപോയി
നൊന്തുപെറ്റുള്ള  പെറ്റമ്മയെ  ചവറ്റു-
കൊട്ടയില്‍  ചാക്കിലിട്ടു, ചുറ്റിലും നോക്കി 
മടങ്ങിയപ്പോള്‍  ക്രൂരനായൊരു കൊടിയനായി



12.18.2013

പട്ടാപകലിലെ നട്ടപ്പാതിര

പട്ടാപകലിലെ നട്ടപ്പാതിര
-----------------------------
നെറ്റില്ലാതൊരു ചേച്ചിക്കിന്നു
നൈറ്റിനു മുമ്പേ ഇരുട്ടാണത്രേ
സ്കയ്പ്പില്‍ ഒന്ന് കേറാനവരുടെ
നയ്പതു കണ്ടൊ പോക്ക്ട്കാരെ
വറ്റും വേണ്ട വെള്ളം വേണ്ട
വാട്ടിയ കപ്പ ഒട്ടും വേണ്ട
വാട്ട്സ് അപ്പോന്നു തുറന്നു
കിടന്നാല്‍ ഊറ്റം ഒരിത്തിരി കൂടുമവര്‍ക്ക്

ഏറ്റം മോളില്‍ നല്ലൊരു ഫോട്ടം
കേറ്റിയ ശേഷം പ്രൊഫൈല്‍ ആക്കി
ചാറ്റാകുന്നൊരു ആറ്റില്‍ ചാടി, പിന്നെ
ചാറ്റല്‍ മഴയും കല്ലി വല്ലി

നാട്ടില്‍ കണ്ടൊരു കൂട്ടാരൊക്കെ
വീട്ടില്‍ ഇരുന്നു ഗൈമു കളിച്ചു
പലനാട്ടില്‍ നിന്നും വലയില്‍ വീണു
പരലും പിന്നെ കൊമ്പന്‍ സ്രാവും
പട്ടാപകലും ആളു മുട്ട്യാല്‍പോലും
ഒട്ടും തിരിയാ നട്ടപ്പാതിര നേരത്തും
കട്ടന്‍ ചായ പോലുമടിക്കാതവര്‍
കുത്തിയിരുന്നു നെറ്റിന്‍ മേലേ
ഇടുക്കിയില്‍ ആരോ ഇടയ്ക്കു കളിച്ചു
ഒടുക്കത്തെ ഒരു കരണ്ടും കട്ടി
മുടക്കാം കൊള്ളി കരണ്ടന്‍മാരുടെ
ഉടക്കുകള്‍ കൊണ്ട് തുലഞ്ഞു മനുഷ്യര്‍
വായില്‍ തോന്നിയ വാക്കുകള്‍ ഒക്കെ
വെറുതെ കേട്ട മോണിട്ടര്‍ സാര്‍
വേഗം കണ്ണുകള്‍ ഇറുക്കിയടച്ചു
വെറുതെ എന്തിനു ഉടക്കാന്‍ പോണം 
നെറ്റില്ലാത്തൊരു നീറ്റലുമായി
കുറ്റിച്ചൂലുംകയ്കളില്‍ ഏന്തി
മുറ്റതോന്നു ഇറങ്ങാന്‍ നോക്കെ
പാറ്റയോരെണ്ണം കാലില്‍ കേറി
പ്രാക്കുകള്‍ ഒക്കെയും പാറ്റക്കായി
പിന്നെ ഒറ്റയടിക്കാ പ്രാണനും പോക്കി
വന്നൊരു കലി തീരാത്തതിനാല്‍
മണ്ണില്‍ തേച്ച് അരച്ചു പൊടിച്ചു

12.15.2013

നിതാഖാത്


അടച്ചിട്ട വീട്ടകത്തു പിടിച്ചിട്ട പക്ഷിപോലെ
അടിച്ചു തുടച്ചുമിട്ടു അഴുക്കുടുപ്പലക്കിയിട്ട്
പാതിരാവില്‍ ക്ഷീണിതയായുറങ്ങുമ്പോള്‍
കാലിലെന്തോ അരിക്കുന്നു കൈവിരല്‍ പോലെ

ആഞ്ഞു തൊഴിച്ചു ഞാനാ രൂപത്തിന്‍ മേലെ
കുനിഞ്ഞോരാ മുഖം കണ്ടു ഞാന്‍ ഞെട്ടി അതിലേറെ
പെട്ടിയുമെടുത്തു മുറി പുറത്തേക്കു പൂട്ടിയിട്ടു
റോഡിലേക്കോടി ഞാന്‍ നേരെ

മഞ്ഞ് വീഴുമാ രാവിലും മനസ്സിന്‍ ഭീതിയാല്‍
നനഞ്ഞു വിയര്‍പ്പിനാല്‍ കരഞ്ഞു ഞാന്‍ മൂകമായി
കുഴഞ്ഞൊന്നുവീണ നേരം കരങ്ങളാല്‍ താങ്ങിയെന്നെ
മഞ്ഞു പോലേതോ കുഞ്ഞ് പെണ്‍കൊടികള്‍

തിരിഞ്ഞില്ല ഭാഷയും  പറഞ്ഞില്ല ദേശവും  അലിഞ്ഞു
ഞാനാ അലിവിന്‍ മൂശയില്‍ കരുണ തന്നുടെ ഭാഷയില്‍
ധനുമാസപകുതിയില്‍  പൂര്‍ണ്ണതിങ്കള്‍ നെറുകയില്‍
പുഞ്ചിരിക്കും വേളയില്‍ തൂമഞ്ഞു വീഴും സന്ധ്യയില്‍
കടന്നുവന്നൊരാഗതന്‍ പറഞ്ഞിടുന്നു മന്ത്രമായി
കൂടെ വന്നു തുഴയുമോ ജീവിതത്തില്‍ തോണിയില്‍  
തുടര്‍ന്നുരിയാടിയാ വിടര്‍ന്ന വദനം ബാലിയില്‍ ആണു  വീട്
സുനാമി കേറിയ നാട് സ്നേഹം മാത്രമാണെന്‍ ഈട്‌.
സുന്ദരമായിരുന്നെന്‍ ദിനരാത്രങ്ങള്‍ ഓരോന്നും പിന്നീട്
സുകൃതമായി സൃഷ്ടാവ് നിന്നെ നല്‍കിയെതില്‍ പിന്നെയീ വീട്
സപ്തവര്‍ണ്ണങ്ങള്‍ നൃത്തമാടുന്ന മേടായി മധുവൂറുന്ന മലര്‍വാടി 
സര്‍വ്വൈശ്വര്യങ്ങളും കളിയാടുന്ന സ്വര്‍ഗ്ഗമായി

സര്‍വ്വേശ്വരന്‍ തന്നുടെ പരീക്ഷണം അതിന്‍മുന്നില്‍
സര്‍വ്വ നിരീക്ഷണങ്ങളും തകരുന്നു തല്‍ക്ഷണം
നിസ്സഹായനാം മനിതമോഹങ്ങളല്ലോ വിധിയുടെ ഭക്ഷണം
നിതാഖാത് എന്നൊരു പുതിയ നിയമം വന്നൂ തല്‍ക്ഷണം

ഒഴിവു കഴിഞ്ഞു ചെന്ന നിന്‍  പിതാവിനോട്
പിരിഞ്ഞു പോകാന്‍ മൊഴിഞ്ഞു മുതലാളി
പറന്നു പോകാന്‍ കുറിമാനം നിനക്കുമവര്‍ നല്‍കി
പറഞ്ഞെതു കേട്ട് എന്‍ മനസ്സിലോ തീയാളി

പാപിയാം എനിക്കില്ല മാര്‍ഗ്ഗമൊന്നും പറക്കുവാന്‍
ഹൃദയവും തകര്‍ന്നീ ഹുറൂബിന്‍റെ കെണിയില്‍ ഞാന്‍  
ഒരു തുണയില്ലാതീ മരുക്കാട്ടില്‍ നരകിക്കുമോ
അറിയില്ല നാളെയെന്റെ വിധിയുടെ വഴികളെവിടെക്കെന്നു

പുലരിയിന്നു വിടര്‍ന്നാല്‍ പിരിയും നീയും പിതാവും
പിന്നെ ഈ ഉലകില്‍ ഞാന്‍ ഏക മരീചിക തേടുന്ന പഥിക
ഉരുകിത്തീരട്ടെ ഞാനീ മരുഭൂമിയുടെ കത്തുന്ന വെയിലില്‍
ഒഴുകിയെത്തും കാറ്റെന്നെ മറമാടുമീ മണല്‍കൂനകളില്‍ 
തുടരും ... ...............................
ആദ്യഭാഗങ്ങള്‍ വായിക്കാന്‍ 

12.13.2013

മോഹം നല്‍കുന്ന മരീചി

നീറുന്ന മനസ്സുകള്‍ ഭാഗം 3)

നാളുകള്‍ പലതു കഴിഞ്ഞു
സ്കൂളിനോടും വിട പറഞ്ഞു
കുഞ്ഞ് ഉടപ്പിറപ്പുകള്‍
കഞ്ഞി ഇല്ലാതെ കരഞ്ഞു

ഉഴുതിട്ട വയലകത്ത്
കുഴിച്ചിട്ടെന്‍ കിനാവ്‌ മൊത്തം
പിഴച്ചു പോകാതിരിക്കാനായി 
പടച്ച തമ്പുരാനോട്‌ ഇരന്നു

കുറച്ചകന്നൊരു ബന്ധു വന്നു
കുടിവേലക്കൊരു വിസ തന്നു
പിരിഞ്ഞിടുമ്പോള്‍ സോദരര്‍ തന്‍
കുഞ്ഞി കണ്ണുകള്‍ നിറഞ്ഞു

പിടഞ്ഞോരെന്‍ ഹൃദയത്തെ
പടച്ചോനില്‍ സമര്‍പ്പിച്ചു  
പറന്നു ഞാന്‍ വന്നു ഈ
മരുഭൂവിന്‍ നടുക്കടലില്‍

തുടരും ... ...............................
ആദ്യഭാഗങ്ങള്‍ വായിക്കാന്‍ 

12.01.2013

വിധിയുടെ വീഥികള്‍ (നീറുന്ന മനസ്സുകള്‍ ഭാഗം 2)

ഒന്നാം ഭാഗം വായിക്കാന്‍ 

http://chandraprakasham.blogspot.com/2013/11/blog-post_21.html

നീറുന്ന മനസ്സുകള്‍

2) വിധിയുടെ വീഥികള്‍ 



പത്തു വയസ്സുള്ള പ്രായം
പള്ളിക്കൂടം വിട്ട നേരം
പടിക്കല്‍ ആളുകള്‍ കൂടിനില്‍ക്കെ
പാഞ്ഞു ഞാന്‍ അകത്തേക്ക്

പടിയില്‍ അച്ഛന്‍ ഉറങ്ങുന്നു
കോടി വെള്ള പുതച്ചിട്ട്
വാതിലില്‍ ചാരി കിടന്നു
വിങ്ങലോടെ അമ്മയിരിപ്പൂ

ധരിതിയില്‍ വിരിയാത്ത
ചെറു പൈതങ്ങളെയും വിട്ട്
കൊതി തീരും മുന്നേയായി
ധൃതിയോടെ പോയതന്തേ

അമ്മ തന്‍ മടിയില്‍ തളര്‍ന്നു കിടന്നും
അച്ഛന്നോടു കണ്‍ തുറക്കാന്‍ പറഞ്ഞും
വിതുമ്പലോടനിയത്തി ഓതി
താമരമോള്‍ക്ക് ഒരുമ്മ തായോ
ഒരുമ്മ തായോ

ചുവന്നു തുടുത്തോരമ്മ തന്‍ മേനി
ചുവടുകള്‍ പേറി കരിഞ്ഞുണങ്ങി
മോഹിച്ചു പെറ്റൊരു മക്കളെ പോറ്റാന്‍
ഹോമിച്ചവര്‍ യവ്വനം കരിങ്കല്‍ ചീളില്‍  

  *   *   *   *   *   *    *    *    *    *    *   *
പുലരിയില്‍ പാല്‍ കറന്നു
പുല്ലരിയാന്‍ പോയൊരമ്മ
പാടത്ത് വീണെന്നറിഞ്ഞു
പാഞ്ഞു ചെന്നപ്പോളാരോ പറഞ്ഞു 

പത്തു നിമിഷം കഴിഞ്ഞു
സര്‍പ്പ ദംശനമായിരുന്നു
പൊന്നു മക്കളെയൊന്നു കാണാന്‍   
പലവുരു ചോദിച്ചു കരഞ്ഞു