1.17.2014

മരണത്തിലേക്കുള്ള കുറുക്കുവഴികള്‍



ബൂഫിയകാരന്‍ ഒരാള്‍ നാട്ടില്‍ പോയി നോക്കിയാ നേരത്ത്
കോഫിയില്‍ പോലും മധുരം പാടില്ലെന്ന് ഡോക്റ്ററെ ഹാജത്ത്

കോളയും സോഡയും വാടയും കുടിച്ചു നടന്നിട്ട്  
കരളിനക്കത്ത് ഒരു കല്ല്‌ കണ്ടപ്പോള്‍ എന്തൊരു ഹലാക്ക്

അജീന മോട്ടോയെ രുചിക്ക് വേണ്ടി കൂട്ടിയ നേരത്ത്
ഒജീനം മുടക്കി വൃക്ക പണി മുടക്കുമെന്നാരുമോര്ത്തില്ല 

കളറുകള്‍ ഇല്ലാതെ കോഴി പൊരിച്ചത് പറ്റാത്ത കാക്കാക്ക്
കുടലിനകത്ത് അര്‍ബുദം വന്നപ്പോ മേലോട്ട് നോട്ടാണ്

മൂന്നഞ്ച് സിഗരറ്റ് നാലഞ്ചു പേക്കറ്റ് പുകച്ചു നടന്നിട്ട് ഇപ്പൊ
മുക്കി കുരച്ചു മേലോട്ടും കീഴോട്ടും ശ്വാസം ആഞ്ഞു വലിപ്പാണ്

കാറ്റ് നിറച്ച പാക്കറ്റില്‍ കിട്ടുന്ന ചിപ്സ് കൊടുത്തിട്ട്
കുട്ടിക്ക് തീറ്റ പറ്റെ കുറവെന്ന് ചൊല്ലും  മമ്മി ഡമ്മിമാര് 
ദേഷ്യമടക്കാനും കരയാതിരിക്കാനും കാശിനു വാങ്ങുമീ വിഷം 
നാശമാക്കുമാമാശയകത്തിന്‍ കോശമെന്നത് സുനിശ്ചയം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ