ട്വീറ്റി അവള്‍ സുന്ദരിയായിരുന്നു. ഒരു കാലത്ത് ഞാന്‍ അപ്-ലോഡ് ചെയ്ത സ്വപ്‌നങ്ങളില്‍ എല്ലാം അവളായിരുന്നു. അവളുടെ സ്വപ്നങ്ങളില്‍ അന്ന് ഡൌണ്‍ ലോഡ് ചെയ്യപ്പെട്ടതും ഞാന്‍ മാത്രമായിരുന്നു.
അവളുടെ ഫോട്ടോയുടെ (ബാക്കിയെല്ലാ ഭാഗങ്ങളും ഒഴിവാക്കി) ഫേസ്ബുക്കിലിട്ടായിരുന്നു ഞാന്‍ നടന്നിരുന്നത്. എന്നാല്‍ കുറെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്. പലരുടെ പേജിലും അവര്‍ എഴുതി വെച്ചിരിക്കുന്നു അവള്‍ പോക്ക് ആണെന്ന്. ഇതറിഞ്ഞ ഞാന്‍ അനുഭവിച്ച നെറ്റോവേദന എത്ര ചാറ്റിയാലും തീരില്ല. അതു മാത്രമല്ല അവള്‍ എന്നെ വിളിച്ചത് ബുഡ്ഢി എന്നായിരുന്നു. എനിക്ക് അത് കേള്‍ക്കുമ്പോഴേ കലിപ്പ് വരും അതിനു ഒരു കാരണം കൂടിയുണ്ട്.
ഒരിക്കല്‍ ഒരു ഫക്ഷനില്‍ വെച്ച് അവള്‍ എല്ലാവര്ക്കും മുന്നില്‍ വെച്ച് ഒരു പ്രാവശ്യമേ അങ്ങനെ വിളിച്ചുള്ളൂ. പക്ഷെ ആ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും പിന്നീട് എന്നെ വിളിച്ചത് വിഡ്ഢി എന്നായിരുന്നു മലയാളവും ഇന്ഗ്ലീഷും അറിയാത്ത അവര്‍ക്ക് മനസ്സിലായതല്ലേ അവര്‍ വിളിക്കൂ. ആ സംഭവത്തിന് ശേഷം ആ പരിപാടിയില്‍ പങ്കെടുത്ത ആര് ഫോണ്‍ വിളിച്ചാല്‍ പോലും ഞാന്‍ അറ്റന്റ് ചെയ്യാറില്ല. മാനക്കേട് ഓര്‍ത്ത് മാത്രം.
അതിനിടക്കാണ് ആ ബന്ധത്തില്‍ മധുരം കുറഞ്ഞു വന്നത്. അതിനു കാരണങ്ങളില്‍ ഒന്ന് ഒരു പക്ഷെ സ്ക്യ്പ്പി ആയിരിക്കാം .
സ്ക്യ്പ്പി വന്നതോടെ മനസ്സിന്‍റെ ലിസ്റ്റില്‍ പുതിയ മോഹങ്ങള്‍ പൊങ്ങി വന്നു.
ട്വീറ്റിയോട് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അവള്‍ ചോദിച്ചു വാട്ട്സ് അപ്.
പിന്നെ ഓരോ ദിവസവും ഞങ്ങളുടെ ബന്ധം കയ്പ് നിറഞ്ഞതായി.
സ്ക്യ്പ്പി ആണിതിന്നു കാരണമെന്നറിഞ്ഞ ട്വീറ്റി രോഗബാധിതയായി.
യേ ഹൂ യാ ഹൂ ഹ്
അവള്‍ ചുമക്കുന്നത് പലപ്പോഴും ചാറ്റ് റൂമിന് പുറത്തേക്കു കേള്‍ക്കാമായിരുന്നു.
രോഗം കാരണം പല അക്ഷരങ്ങളും ഉച്ചരിക്കാന്‍ അവള്‍ക്ക് സാധിക്കാതെ ആയി. ക എന്നത് ഗ എന്നായിരുന്നു അവള്‍ ഉച്ചരിച്ചിരുന്നത്. ചിലര്‍ പറഞ്ഞു അവള്‍ക്ക് അക്ഷരങ്ങള്‍ മറന്നു പോകുന്ന അസുഖമാണെന്ന്. മാത്രമല്ല എന്തെങ്കിലും സംസാരിക്കുമ്പോഴേക്കും വിക്കല്‍ അവളെ ശല്ല്യം ചെയ്തു കൊണ്ടിരുന്നു.സംസാരത്തിനൊപ്പം ഒരു ചെറിയ ഏമ്പക്കം തേട്ടി വരുന്നത് പോലെയായിരുന്നു അത് ഉദാഹരണം പറഞ്ഞാല്‍ ഒരു ദിവസം അവള്‍ എന്നോട് ഞാന്‍ ചാഗ്ള്‍ എന്ന് പറഞ്ഞു യഥാര്‍ത്ഥ ത്തില്‍ അവള്‍ പറഞ്ഞത് ഞാന്‍ ചാകും എന്നായിരുന്നു.ഞാന്‍ അന്ന് തന്നെ അതെന്‍റെ പേജില്‍ കുറിച്ചിരുന്നത് നിങ്ങള്‍ വായിച്ചിരിക്കും.
ഗൂഗ്ള്‍ ഗൂഗ്ള്‍ ഗൂഗ്ള്‍
സായാഹ്നത്തില്‍ ഞാന്‍ സ്ക്യ്പ്പിയോടൊത്ത് റോഡിലൂടെ നടന്നു പോകുന്നത് അവള്‍ എന്നെ കൂകി വിളിതാണെന്ന് എനിക്ക് മാത്രമേ മനസ്സിലായുള്ളൂ.
ലിങ്ക്ദിന്‍ സ്ക്വയറില്‍ കുറച്ചു സ്ഥലം വാങ്ങിയ അവള്‍ പറഞ്ഞു.നിങ്ങള്‍ കഴിയുമെങ്കില്‍ മൈ സ്പേസില്‍ വരിക.അല്ലെങ്കില്‍ ഞാന്‍ വാതില്‍ സൈന്‍ ഔട്ട് ചെയ്ത് കുറ്റിയിടും.
ഞാന്‍ ക്യാമറ ഓണ്‍ ചെയ്തെങ്കിലും ലൈവ് ജീര്‍ണല്‍ അവസ്ഥയില്‍ ആയിരുന്നു
ഞാന്‍ മെസ്സഞ്ചറില്‍ ഡിഗ്ഗന് ഒരു മെസ്സേജ് അയച്ചു നോക്കട്ടെ
ഡിഗ്ഗാ ഡിഗ്ഗാ
അവനെ കാണുന്നില്ല അവന്‍ അന്യഗ്രഹത്തില്‍ തന്‍റെ ബ്ലോഗര്‍ വണ്ടിയില്‍ ഉലാത്തുകയായിരിക്കും. എന്ത് ഒലത്തിയാലും മ്മളെ കഥക്ക് എന്തെങ്കിലും പ്ലസ് ഉണ്ടാവുമോ ആവോ
എന്തായാലും ഞാന്‍ നിന്നെ കാത്തിരിക്കുന്നു ട്വീറ്റി
എന്ന് സ്വന്തം ലേഖകന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ